ക്ലാറ്റ് രജിസ്ട്രേഷൻ സമയപരിധി നീട്ടി

കൺസോർഷ്യം ഓഫ് നാഷണൽ ലോ യൂണിവേഴ്സിറ്റി (NLUs) കോമൺ ലോ അഡ്മിഷൻ ടെസ്റ്റ് (CLAT) രജിസ്ട്രേഷൻ്റെ സമയപരിധി ഒക്ടോബർ 22 വരെ നീട്ടി.

ക്ലാറ്റ് 2025 പരീക്ഷയ്ക്ക് ഇതുവരെ രജിസ്റ്റർ ചെയ്യാത്ത ഉദ്യോഗാർത്ഥികൾക്ക് 2024 ഒക്ടോബർ 22-നകം ഔദ്യോഗിക വെബ്സൈറ്റായ consortiumofnlus.ac.in സന്ദർശിച്ച് അപേക്ഷാ നൽകാവുന്നതാണ്.

ഒക്‌ടോബർ 15 വരെയായിരുന്നു നേരത്തെ സമയം അനുവദിച്ചിരുന്നത്. യുജി/പിജി പ്രോഗ്രാമുകൾക്ക് പൊതുവിഭാഗത്തിന് 4,000 രൂപയും എസ്‌.സി/എസ്.ടി/ബി.പി.എൽ വിഭാഗക്കാർക്ക് 3,500 രൂപയുമാണ് ഓൺലൈൻ അപേക്ഷാ ഫീസ്. 

Tags:    
News Summary - CLAT Exam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.