ഡൽഹി സർവകലാശാല ബിരുദ കോഴ്സുകളിലേക്ക് അപേക്ഷിക്കാം; പ്രവേശനം 71,000 സീറ്റുകളിലേക്ക്

ന്യൂഡൽഹി: 2024-25 അധ്യയന വർഷം ആരംഭിക്കുന്ന വിവിധ അണ്ടർ ഗ്രാജ്വേറ്റ് കോഴ്സുകളിലേക്ക് ഡൽഹി സർവകലാശാല അപേക്ഷ ക്ഷണിച്ചു. 69 കോളജുകളിലായി നടത്തുന്ന 79 കോഴ്സുകളിലേക്കാണ് പ്രവേശനം. ആകെ 71,000 സീറ്റുകളാണുള്ളത്. സർവകലാശാലയുടെ ഔദ്യോഗിക വെബ്സൈറ്റിൽ അഡ്മിഷൻ പോർട്ടൽ തുറന്നിട്ടുണ്ട്.

നാഷനൽ ടെസ്റ്റിങ് ഏജൻസി നടത്തുന്ന അണ്ടർ ഗ്രാജ്വേറ്റ് പ്രോഗ്രാമുകളിലേക്കുള്ള കോമൺ യൂനിവേഴ്സിറ്റി എൻട്രൻസ് ടെസ്റ്റിൽ (സി.യു.ഇ.ടി-യു.ജി) നേടിയ സ്കോറിന്റെ അടിസ്ഥാനത്തിലാണ് പ്രവേശനം. സി.യു.ഇ.ടി-പി.ജി സ്കോർ പ്രകാരം ബിരുദാനന്തര ബിരുദ കോഴ്സുകളിലേക്ക് നടത്തുന്ന പ്രവേശനത്തിന് ജൂൺ അഞ്ച് വരെ അപേക്ഷിക്കാം. വിശദവിവരങ്ങൾക്ക് admission.uod.ac.in സന്ദർശിക്കുക.

Tags:    
News Summary - Delhi University launches portal for admission to 71000 UG seats

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.