ന്യുഡൽഹി: കേന്ദ്ര സർക്കാർ േദശീയ വിദ്യാഭ്യാസ നയം രുപീകരിക്കുന്നതിെൻറ മുന്നോടിയായി ആർ.എസ്.എസ് സമാന്തര വിദ്യാഭ്യാസ കരിക്കുലം പുറത്തിറക്കുന്നു. ഇന്ത്യൻ മൂല്യങ്ങളെയും ഉപനിഷത്തുകളെയും അടിസ്ഥാനമാക്കി തയാറാക്കിയ പാഠ്യപദ്ധതി അടങ്ങുന്ന പുസ്തകം ആർ.എസ്.എസ്
സർ സംഘചാലക് മോഹൻ ഭാഗവത് തലസ്ഥാനത്ത് ഇന്ന് പുറത്തിറക്കും.
അഹമ്മദാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന പുനരുദ്ധാൻ വിദ്യാപീഠ് ആണ് അഞ്ചു വാല്യങ്ങളുള്ള പാഠ്യപദ്ധതി തയാറാക്കിയത്. ഇന്ത്യൻ മൂല്യങ്ങളും വിദ്യാഭ്യാസ സമ്പ്രദായങ്ങളും അടിസ്ഥാനമാക്കിയാണ് പാഠ്യപദ്ധതി തയാറാക്കിയതെന്ന് വിദ്യാപീഠ് ചാൻസലർ ഇന്ദുമതി കത്താരെ പറഞ്ഞു. ഉപനിഷത്തുകളിൽ വിവരിക്കുന്നതു പോലെയും 18ാം നൂറ്റാണ്ടിലെയും വിദ്യാഭ്യാസ സമ്പ്രദായങ്ങളുമാണ് പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തിയത്. വേദ പഠനം, കുടുംബമൂല്യങ്ങൾ, ധാർമിക മൂല്യങ്ങൾ എന്നിവ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
അഞ്ചു വയസുവരെ കുട്ടികളെ എങ്ങനെ വളർത്തണം എന്ന് രക്ഷിതാക്കൾക്കുള്ള നിർദേശവും ഉണ്ട്. ബ്രിട്ടീഷ് ഭരണത്തോടെ വിദ്യാഭ്യാസ സമ്പ്രദായം ഭാരതീയമല്ലാതായി. അത് തിരിെക കൊണ്ടുവരുന്നതിനാണ് പുതിയ പാഠ്യപദ്ധതിയിലൂടെ ശ്രമിക്കുന്നെതന്ന് വിദ്യാപീഠ് ചാൻസലർ പറഞ്ഞു.
അതോടൊപ്പം, ഇന്ത്യന വിദ്യാഭ്യാസത്തിെൻറ പാശ്ചാത്യവത്കരണവും പ്രതിബാധിക്കുന്നു. വിദ്യാഭ്യാസം ഹിന്ദിയിലോ മറ്റ് മാതൃഭാഷകളിലോ ആയിരിക്കണമെന്ന നിഷ്കർഷയുമുണ്ട്. അവസാന വാല്യത്തിൽ ആഗോള വത്കരണവും ഭാരതീയ വിദ്യാഭ്യാസത്തിലുടെ ലോക പ്രശ്നങ്ങൾ പരിഹരിക്കാൻ എങ്ങനെ ഇന്ത്യക്ക് കഴിയുന്നുെവന്നും പ്രതിബാധിക്കുന്നുണ്ട്.
ദീനദയാൽ ഉപാധ്യായയുടെ 100 ാം ജൻമവാർഷികാഘോഷത്തിെൻറ ഭാഗമായി ബി.െജ.പി ഉത്തർ പ്രദേശ് യൂണിറ്റ് കഴിഞ്ഞ ദിവസം പുറത്തിറക്കിയ െപാതു വിജ്ഞാന ലഘുലേഖയിൽ ഗാന്ധിജിെയയും നെഹ്റുവിെനയും മനഃപൂർവം ഒഴിവാക്കിയത് വാർത്തയായിരുന്നു. ഇന്ത്യയുടെ ആദ്യ രാഷ്ട്രപതി, ഉപരാഷ്ട്രപതി, ആദ്യ ഉപപ്രധാനമന്ത്രി എന്നിവർ ആരെന്ന ചോദ്യാവലിയിൽ നിന്ന് ആദ്യ പ്രധാനമന്ത്രിയെയും രാഷ്ട്രപിതാവിനെയും ഒഴിവാക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.