തിരുവനന്തപുരം: എൻജിനീയറിങ് കോഴ്സുകളിലേക്ക് രണ്ടാംഘട്ട അലോട്ട്മെൻറ് മുഖേന പ്രവേശനം ലഭിച്ചവരുടെ വിശദാംശം Candidate Portal ൽ ലഭ്യമാക്കി. ഒക്ടോബർ 31നകം കോളജുകളിൽ നേരിട്ടോ വെർച്വൽ ആയോ പ്രവേശനം നേടിയ എല്ലാ വിദ്യാർഥികളും പ്രവേശനപരീക്ഷാ കമീഷണറുടെ www.cee.kerala.gov.in എന്ന വെബ്സൈറ്റിലെ Keam 2020 Candidate Portalൽ പ്രവേശിച്ച് പ്രവേശനം സംബന്ധിച്ച വിശദാംശം പരിശോധിക്കണം.
പ്രവേശനം നേടിയിട്ടും Candidate Portal ൽ പ്രവേശനം നേടിയതായി രേഖപ്പെടുത്തിയിട്ടില്ലെങ്കിൽ അത്തരം വിദ്യാർഥികൾ തിങ്കളാഴ്ച വൈകീട്ട് നാലുമണിക്കകം അതത് കോളജുമായി ബന്ധപ്പെടണം. ഹെൽപ് ലൈൻ നമ്പർ: 0471- 2525300.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.