ന്യൂഡൽഹിയിലെ നാഷനൽ തെർമൽ പവർ കോർപറേഷൻ (എൻ.ടി.പി.സി) അക്കാദമിക് മികവുള്ള യുവ എൻജിനീയറിങ് ബിരുദക്കാരെ എക്സിക്യൂട്ടിവ് ട്രെയിനികളായി തെരഞ്ഞെടുക്കുന്നു. 'ഗേറ്റ്-2022' സ്കോർ അടിസ്ഥാനത്തിലാണ് സെലക്ഷൻ.
ഇലക്ട്രിക്കൽ, മെക്കാനിക്കൽ, ഇലക്ട്രോണിക്സ്, ഇൻസ്ട്രുമെന്റേഷൻ, സിവിൽ, മൈനിങ്, എൻജിനീയറിങ് ഡിസിപ്ലിനുകളിൽ 65 ശതമാനം മാർക്കിൽ കുറയാതെ ഫുൾടൈം ബാച് ലേഴ്സ് ബിരുദം/തത്തുല്യ യോഗ്യത നേടിയവർക്കാണ് അവസരം. എസ്.സി/എസ്.ടി/പി.ഡബ്ല്യു.ബി.ഡി വിഭാഗങ്ങളിൽപെടുന്നവർക്ക് 55 ശതമാനം മാർക്ക് മതി.
പ്രായപരിധി ജനറൽ/ഇ.ഡബ്ല്യു.എസ് വിഭാഗങ്ങൾക്ക് 27 വയസ്സ്. 2022 നവംബർ 11 വെച്ചാണ് പ്രായപരിധി നിശ്ചയിക്കുക. എസ്.സി/എസ്.ടി/ഒ.ബി.സി/പി.ഡബ്ല്യു.ബി.ഡി/വിമുക്ത ഭടൻ വിഭാഗങ്ങളിൽപെടുന്നവർക്ക് ചട്ടപ്രകാരം പ്രായപരിധിയിൽ ഇളവുണ്ട്.
എൻജിനീയറിങ് എക്സിക്യൂട്ടിവ് ട്രെയിനീസ്-2022 റിക്രൂട്ട്മെന്റ് വിജ്ഞാപനം https://careers.ntpc.co.in, www.ntpc.co.in വെബ്സൈറ്റുകളിൽ ലഭ്യമാണ്. അപേക്ഷ ഓൺലൈനായി ഒക്ടോബർ 28 മുതൽ നവംബർ 11 വരെ സമർപ്പിക്കാം.
തെരഞ്ഞെടുക്കപ്പെടുന്നവർക്ക് വിവിധ സ്ഥലങ്ങളിലായി ഒരുവർഷത്തെ പരിശീലനം നൽകും. പരിശീലനം പൂർത്തിയാക്കുന്നവരെ രാജ്യത്തൊട്ടാകെയുള്ള എൻ.ടി.പി.സി പ്രോജക്ടുകൾ/സ്റ്റേഷനുകളിൽ 40,000-1,40,000 രൂപ ശമ്പളനിരക്കിൽ ഇ-1 ഗ്രേഡിൽ എൻജിനീയറായി നിയമിക്കുന്നതാണ്. ആകെ 864 ഒഴിവുണ്ട്. സെലക്ഷൻ നടപടികൾ, സംവരണം ഉൾപ്പെടെ കൂടുതൽ വിവരങ്ങൾക്കും അപ്ഡേറ്റുകൾക്കും വെബ്സൈറ്റ് സന്ദർശിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.