തേഞ്ഞിപ്പലം: നൂതന സാങ്കേതികവിദ്യയുടെ സഹായത്തോടെ ബിരുദപരീക്ഷ ഫലപ്രഖ്യാപനം അതിവേഗത്തിലാക്കി കാലിക്കറ്റ് സര്‍വകലാശാല. ആറാം സെമസ്റ്റര്‍ ബിരുദപരീക്ഷഫലം 23 പ്രവൃത്തിദിവസത്തിനകമാണ് വാഴ്സിറ്റി പ്രസിദ്ധീകരിച്ചത്. റെഗുലര്‍ വിഭാഗത്തില്‍ എല്ലാ കോഴ്സുകളിലുമായി പരീക്ഷ എഴുതിയ 62,459 വിദ്യാർഥികളിൽ 51,469 പേർ വിജയിച്ചു.
വിജയശതമാനം- 82.40. വിദൂര വിദ്യാഭ്യാസ വിഭാഗത്തില്‍ പരീക്ഷ എഴുതിയ 22,750 വിദ്യാർഥികളിൽ 14,285 പേര് (62.79 ശതമാനം) വിജയിച്ചു. വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് ഫലപ്രഖ്യാപനം നിര്‍വഹിച്ചു. ഫലം സര്‍വകലാശാല വെബ്സൈറ്റില്‍ ലഭ്യമാണ്.
ജൂണ്‍ ആദ്യവാരത്തോടെ ഗ്രേഡ് കാര്‍ഡ് വിതരണം തുടങ്ങും. ബിരുദ റെഗുലര്‍-വിദൂര വിഭാഗം കോഴ്സുകളുടെ ആറാം സെമസ്റ്റര്‍ പരീക്ഷ ഏപ്രില്‍ ഒന്നു മുതല്‍ 12 വരെയാണ് നടന്നത്. 428 പരീക്ഷകേന്ദ്രങ്ങളിലായി 85,209 വിദ്യാര്‍ഥികള്‍ എഴുതിയ 4,30,182 ഉത്തരക്കടലാസുകള്‍ തപാല്‍ വകുപ്പ് മുഖേനയാണ് മൂല്യനിര്ണയകേന്ദ്രങ്ങളിലെത്തിച്ചത്.
22 കേന്ദ്രീകൃത മൂല്യനിര്ണയകേന്ദ്രങ്ങളിലെ 148 ക്യാമ്പുകളിലായി മേയ് രണ്ടു മുതല്‍ ഏഴു വരെ അധ്യാപകര്‍ മൂല്യനിര്‍ണയം നടത്തി. അനുബന്ധ ജോലികള്‍ ജീവനക്കാര്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.