ഇന്ത്യയിലെ മെഡിക്കൽ കോളജുകളിലും ഇൻസ്റ്റിറ്റ്യൂട്ടുകളിലും പഠിക്കുന്ന അവസാന വർഷ എം.ബി.ബി.എസ് വിദ്യാർഥികൾക്കായി ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (എയിംസ്) ന്യൂഡൽഹി ജൂലൈ 28ന് നടത്തുന്ന കമ്പ്യൂട്ടർ അധിഷ്ഠിത മോക്/പ്രാക്ടീസ് നാഷനൽ എക്സിറ്റ് ടെസ്റ്റിൽ പങ്കെടുക്കുന്നതിന് ജൂലൈ 10 വൈകീട്ട് അഞ്ചുവരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം. മൂന്ന് ഘട്ടങ്ങളായി അപേക്ഷ പൂർത്തീകരിക്കണം. ഒന്നാംഘട്ട രജിസ്ട്രേഷൻ കഴിഞ്ഞ് രണ്ടാംഘട്ടം എക്സാം യൂനിറ്റ് കോഡ് ജനറേറ്റ് ചെയ്ത് മൂന്നാംഘട്ടം അപേക്ഷ പൂർത്തിയാക്കണം. അപേക്ഷാഫീസ് 2000 രൂപയാണ്. എസ്.സി/എസ്.ടി/ഇ.ഡബ്ല്യൂ.എസ് വിഭാഗങ്ങളിൽ പെടുന്നവർക്ക് 1000 രൂപ മതി. ഭിന്നശേഷിക്കാരെ (പി.ഡബ്ല്യൂ.ബി.ഡി) ഫീസിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്.
നാഷനൽ എക്സിറ്റ് മോക്/പ്രാക്ടീസ് ടെസ്റ്റ് 2023 വിജ്ഞാപനവും ഇൻഫർമേഷൻ ബ്രോഷറും www.next.aimsexams.ac.inൽനിന്നും ഡൗൺലോഡ് ചെയ്ത് നിർദേശാനുസരണം രജിസ്റ്റർ ചെയ്ത് പരീക്ഷ അഭിമുഖീകരിക്കേണ്ടതാണ്.
അടിസ്ഥാനവിവരങ്ങളടക്കം ഫൈനൽ രജിസ്ട്രേഷൻ സ്റ്റാറ്റസ് ജൂലൈ 13ന് വൈകീട്ട് അഞ്ചു മണിക്ക് പ്രസിദ്ധപ്പെടുത്തും. രജിസ്ട്രേഷൻ സ്വീകരിച്ചിട്ടുള്ളപക്ഷം എക്സാം യൂനിറ്റ് കോഡ് ജനറേറ്റ് ചെയ്ത് ജൂലൈ 14 വൈകീട്ട് അഞ്ചു മണിക്കകം അപേക്ഷ പൂർത്തിയാക്കണം. അഡ്മിറ്റ് കാർഡ് ജൂലൈ 21ന് ഡൗൺലോഡ് ചെയ്യാം.
രാജ്യത്തെ മെഡിക്കൽ വിദ്യാഭ്യാസ നിലവാരം വിലയിരുത്തുന്നതിനും ഹൈക്വാളിറ്റി മെഡിക്കൽ പ്രഫഷനലുകളുടെ ലഭ്യത ഉറപ്പുവരുത്താനും വേണ്ടിയാണ് നാഷനൽ മെഡിക്കൽ കമീഷന്റെ ആഭിമുഖ്യത്തിൽ നാഷനൽ എക്സിറ്റ് ടെസ്റ്റ് ഏർപ്പെടുത്തിയിട്ടുള്ളത്. ഇന്ത്യയിൽ മോഡേൺ മെഡിസിൻ സിസ്റ്റത്തിൽ മെഡിക്കൽ ബിരുദക്കാർക്ക് പ്രാക്ടീസ് ചെയ്യുന്നതിന് ഈ ടെസ്റ്റിൽ യോഗ്യത നേടണം. പരീക്ഷയുടെ വിശദാംശങ്ങൾ ഇൻഫർമേഷൻ ബ്രോഷറിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.