വിദേശ ഗവ. കോളേജിൽ എം.ബി.ബി.എസ്; ഡോ. എക്സ്​പേർട്ട് എജ്യു ലിങ്ക്സ് അപേക്ഷ ക്ഷണിച്ചു

കോഴിക്കോട്: ലോക റാങ്കിങിൽ മുൻനിരയിലുള്ള വിദേശ യൂനിവേഴ്സിറ്റികളിൽ എം.ബി.ബി.എസ് പഠനത്തിന് ഡോ. എക്സ്​പേർട്ട് ഏജൂ ലിങ്ക്സ് അപേക്ഷ ക്ഷണിച്ചു. കഴിഞ്ഞ വർഷം മൂന്നൂറിലധികം മലയാളി വിദ്യാർഥികളാണ് ഡോ. എക്സ്​പേർട്ടിലൂടെ വിവിധ വിദേശ ഗവൺമെൻ്റ് യൂനിവേഴ്സിറ്റികളിൽ എം.ബി.ബി.എസിന് പ്രവേശനം നേടിയത്. എൻ.എം.സി മാർഗനിർദേശങ്ങൾക്കനുസൃതമായും ഇ.സി.എഫ്.എം.ജി അക്രഡിറ്റേഷനും ഡബ്ലിയു.എച്ച്.ഒ അംഗീകാരവുമുള്ള യൂനിവേഴ്സിറ്റികളിലാണ് പ്രവേശനം ലഭ്യമാക്കുക. വിദേശത്തെ എം.ബി.ബി.എസ് പഠനശേഷം ഇന്ത്യയിൽ എഫ്.എം.ജി.ഇ പരീക്ഷക്കും മറ്റു രാജ്യങ്ങളിലെ ലൈസൻസ് പരീക്ഷക്കും ഉള്ള സ്റ്റഡി മെറ്റീരിയലുകളും ഡോ. എക്സ്​പേർട്ട് ലഭ്യമാക്കും. ഡോക്ടർമാർ അടങ്ങുന്ന വിദഗ്ദ സംഘം നേരിട്ട് യൂനിവേഴ്സ്റ്റികൾ സന്ദർശിച്ച് പഠന സൗകര്യങ്ങളും എൻ.എം.സി മാർഗനിർദേശങ്ങളും ഉറപ്പാക്കിയാണ് വിദ്യാർഥികൾക്ക് പ്രവേശനം നൽകുന്നത്. കോഴ്സ് പ്രവേശനത്തിനായി വിദേശത്തേക്ക് പോകുമ്പോൾ വിദ്യാർഥികൾക്കൊപ്പം ഡോ. എക്സ്​പേർട്ടിന്റെ ഡോക്ടർമാരായ പ്രതിനിധികൾ ഒപ്പമുണ്ടാകുമെന്നതിനാൽ യാത്രയടക്കമുള്ള കാര്യങ്ങളിലെ പരിചയക്കുറവ് പ്രതിസന്ധിയാവില്ല.

കോഴ്സ് അവസാനിക്കുവരെയുള്ള എല്ലാ സേവനങ്ങളും ലഭ്യമാക്കും. പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും വെവ്വേറെ ഹോസ്റ്റൽ വാർഡും കേരള ഭക്ഷണവും മറ്റുസൗകര്യങ്ങളും ഉറപ്പാക്കും. ആദ്യം പ്രവേശനം നേടുന്ന അമ്പത് വിദ്യാർഥികൾക്ക് സ്കോളർഷിപ്പും ഏർപ്പെടുത്തിയിട്ടുണ്ട്. മാത്രമല്ല കോഴ്സിന് ചേരാൻ ആഗ്രസഹിക്കുന്നവർക്ക് വിദേശത്ത് പഠിക്കുന്ന വിദ്യാർഥികളും അവരുടെ രക്ഷിതാക്കളുമായി ആശയവിനിമയം നടത്താനുള്ള അവസരവുമുണ്ട്. ഫോൺ: +91 7025 719 000, +91 7025 739 000, +91 7025 729 000.

Tags:    
News Summary - Foreign Govt. college MBBS; Dr. Expert Edu Links invites applications

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.