മെഡിക്കൽ പ്രവേശനത്തിന്​ ഒരുങ്ങാം, സാധ്യതകൾ ...

തിരുവനന്തപുരം: മെഡിക്കൽ, അനുബന്ധ കോഴ്​സുകളിലെ പ്രവേശന സാധ്യതകൾ പരിശോധിക്കുകയാണ്​ വിദ്യാർഥികളും രക്ഷാകർത്താക്കളും. റാങ്കിൽ മുൻനിരയിൽ നിൽക്കുന്നവർ ആഗ്രഹിക്കുന്നത്​ എം.ബി.ബി.എസ്​ പ്രവേശനമായിരിക്കും.

ഇത്തവണ സംസ്ഥാനത്തെ സർക്കാർ, സ്വാശ്രയ മെഡിക്കൽ കോളജുകളിൽ ലഭ്യമായ സീറ്റുകൾ 3755 ആണ്​. പത്ത്​ സർക്കാർ മെഡിക്കൽ കോളജുകളിൽ 1555 സീറ്റുകളാണുള്ളത്​. 19 സ്വാശ്രയ മെഡിക്കൽ കോളജുകളിൽ 2200 സീറ്റുകളുമുണ്ട്​.

സർക്കാർ മെഡിക്കൽ കോളജുകളിലെ 15 ശതമാനം സീറ്റുകളിൽ അഖിലേന്ത്യ ​േക്വാട്ടയിലാണ്​ പ്രവേശനം. ശേഷിക്കുന്ന 85 ശതമാനം സീറ്റുകളിലേക്കാണ്​ പ്രവേശനപരീക്ഷ കമീഷണർ അലോട്ട്​മെൻറ്​ നടത്തുക. അഖിലേന്ത്യ ​േക്വാട്ട സീറ്റുകളിൽ കേന്ദ്ര ആരോഗ്യമന്ത്രാലയത്തിലെ ഡയറക്​ടറേറ്റ്​ ജനറൽ ഒാഫ്​ ഹെൽത്ത്​ സർവിസസിന്​ കീഴിലുള്ള മെഡിക്കൽ കൗൺസലിങ്​ കമ്മിറ്റിയാണ്​ അലോട്ട്​മെൻറ്​ നടത്തുക.

ഇതിനുള്ള പ്രവേശനനടപടികൾ www.mcc.nic.in എന്ന വെബ്​സൈറ്റ്​ വഴിയാണ്. പ്രവേശനനടപടികൾ സംബന്ധിച്ച സമയക്രമവും മറ്റ്​ വിവരങ്ങളും വെബ്​സൈറ്റിൽ പ്രസിദ്ധീകരിക്കും. സർക്കാർ മെഡിക്കൽ കോളജുകളിൽ ലഭ്യമായ 1555 സീറ്റുകളിൽ 130 എണ്ണം മുന്നാക്ക സംവരണത്തിനായി (ഇ.ഡബ്ല്യു.എസ്​) അധികമായി അനുവദിച്ചവയാണ്​. തിരുവനന്തപുരം 42, ആലപ്പുഴ 21, കോട്ടയം 21, തൃശൂർ 21, മഞ്ചേരി 8, എറണാകുളം 9, കൊല്ലം 8 എന്നിങ്ങനെയാണ്​ വിവിധ കോളജുകളിൽ മു​ന്നാക്കസംവരണ സീറ്റുകൾ.

പട്ടികജാതി, വർഗ വികസനവകുപ്പിന്​ കീഴിലെ പാലക്കാട്​ സർക്കാർ മെഡിക്കൽ കോളജിലെ 100 സീറ്റിൽ 70 ശതമാനം പട്ടികജാതി വിഭാഗത്തിനും രണ്ട്​ ശതമാനം പട്ടികവർഗ വിഭാഗത്തിനും സംവരണം ചെയ്​തവയാണ്​. ഇവിടെ 13 ശതമാനം സീറ്റാണ്​ സ്​റ്റേറ്റ്​ മെറിറ്റിൽ​. 15 ശതമാനം സീറ്റ്​ അഖിലേന്ത്യ ​േക്വാട്ടയാണ്​.

സീറ്റ്​ സംവരണം ശതമാനത്തിൽ

സ്​റ്റേറ്റ്​ മെറിറ്റ്​ (SM) 60.

എസ്​.ഇ.ബി.സി 30 (ഇൗഴവ (EZ) ഒമ്പത്​, മുസ്​ലിം (MU) എട്ട്​, പിന്നാക്ക ഹിന്ദു (BH) മൂന്ന്​, ലാറ്റിൻ കാത്തലിക് (LA)​ മൂന്ന്​, ധീവര (DV) രണ്ട്​, വിശ്വകർമ (VK) രണ്ട്​, കുശവൻ (KN) ഒന്ന്​, പിന്നാക്ക ക്രിസ്​ത്യൻ (BX) ഒന്ന്​, കുഡുംബി (KU) ഒന്ന്​).

പട്ടികജാതി (SC) എട്ട്​.പട്ടികവർഗം (ST) രണ്ട്​.

പ്രവേശനസാധ്യത

കഴിഞ്ഞവർഷം വിവിധ കോളജുകളിൽ അലോട്ട്​മെൻറ്​​ ലഭിച്ച അവസാന റാങ്കുകളുടെ അടിസ്ഥാനത്തിൽ മെഡിക്കൽ പ്രവേശനത്തിലെ സാധ്യത വിലയിരുത്താം. വിവിധ ഘടകങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ്​​ സംസ്ഥാനത്തെ മെഡിക്കൽ റാങ്ക്​ പട്ടികയിലെ വിദ്യാർഥികളുടെ പ്രവേശനസാധ്യത. സംസ്ഥാന റാങ്ക്​ പട്ടികയിൽ മുൻനിരയിലുള്ള കുട്ടികൾ അഖിലേന്ത്യ ​േക്വാട്ട, എയിംസ്​, ജിപ്​മെർ ഉൾപ്പെടെ പ്രവേശനസാധ്യത കൂടുതലായി ഉപയോഗപ്പെടുത്തിയാൽ സംസ്ഥാന റാങ്ക്​ പട്ടികയിലെ കൂടുതൽ ​േപർക്ക്​ പ്രവേശനസാധ്യത തെളിയും. നീറ്റിനെ അടിസ്ഥാനപ്പെടുത്തിയുള്ള സംസ്ഥാന റാങ്ക്​ പട്ടിക പ്രസിദ്ധീകരിക്കുന്നതോടെയായിരിക്കും പ്രവേശനസാധ്യത സംബന്ധിച്ച്​ കൂടുതൽ വ്യക്തമായ ചിത്രം ലഭിക്കുക. സംസ്ഥാന റാങ്ക്​ പട്ടിക പ്രകാരം കഴിഞ്ഞവർഷം വിവിധ വിഭാഗങ്ങളിൽ പ്രവേശനം ലഭിച്ചവരുടെ അവസാന റാങ്ക്​ വിവരം സർക്കാർ, സ്വാശ്രയ മെഡിക്കൽ കോളജ് എന്ന ക്രമത്തിൽ: ​

SM 936, 5804

EZ 1654, 6559

MU 1417, 7488

BH 1601, 6226

LA 3200, 10218

DV 5462, 7622

VK 2038, 8541

BX 4492, 9306

KU 13288, 25117

KN 8480, 11507

SC 13432, 15056

ST 23345, 27531.

സംസ്ഥാന റാങ്ക്​ പട്ടിക സാധ്യത

നീറ്റ്​ റാങ്ക്​ പട്ടികയുടെ മുൻനിരയിൽ സംസ്ഥാനത്തുനിന്നുള്ള കുട്ടികളുടെ സാന്നിധ്യമാണ്​ ഒാരോ വിദ്യാർഥിയുടെയും സംസ്ഥാ​ന റാങ്കിനെ സ്വാധീനിക്കുക. കഴിഞ്ഞവർഷം വിവിധ നീറ്റ്​ റാങ്കിലെത്തിയ വിദ്യാർഥികൾക്ക്​ സംസ്ഥാന റാങ്ക്​ പട്ടികയിലെ സ്ഥാനം പരിശോധിച്ചാൽ ഇക്കാര്യത്തിൽ ഏകദേശ ചിത്രം ലഭിക്കും.

കഴിഞ്ഞവർഷം സംസ്ഥാന റാങ്ക്​ പട്ടികയിൽ ആദ്യ 500 പേരിൽ ഉൾപ്പെട്ടത്​ നീറ്റ്​ റാങ്കിൽ 3805 വരെ എത്തിയവരാണ്​. ആയിരം റാങ്കിൽ ഉൾപ്പെട്ടത്​ നീറ്റ്​ റാങ്ക്​ 7815 വരെയുള്ളവരാണ്​. 2000 റാങ്കിൽ ഉൾപ്പെട്ടത്​ നീറ്റിൽ 15871 റാങ്ക്​ വരെയുള്ളവരാണ്​. 3000 റാങ്കിൽ വന്നത്​ നീറ്റിൽ 23117 റാങ്ക്​ വരെയുള്ളവരാണ്​.

4000 റാങ്കിൽ ഉൾപ്പെട്ടത്​ നീറ്റിൽ 30217 വരെയും 5000ൽ ഉൾപ്പെട്ടത് 37858 വരെയുള്ളവരുമാണ്​. 6000 റാങ്കിൽ ഉൾപ്പെട്ടത്​ 45490 വരെയുള്ളവരും 7000ൽ ഉൾപ്പെട്ടത്​ 53980 വരെ നീറ്റ്​ റാങ്കുള്ളവരും 8000ൽ ഉൾപ്പെട്ടത്​ നീറ്റിൽ 62087 റാങ്ക്​ വരെയുള്ളവരുമായിരുന്നു. നീറ്റിൽ 71083 വരെ റാങ്കുള്ളവർ സംസ്ഥാനത്തെ 9000 വരെ റാങ്കിലും 80726 റാങ്ക്​ വരെയുള്ളവർ പതിനായിരം റാങ്കിലും ഉൾപ്പെട്ടു.

കഴിഞ്ഞവർഷം സംസ്ഥാനത്തുനിന്ന്​ നീറ്റ്​ യോഗ്യത നേടിയവർ 73385 പേരും ഇൗ വർഷം 59404 പേരുമാണ്​. കഴിഞ്ഞവർഷം സംസ്ഥാനത്തുനിന്ന്​ നീറ്റിലെ ആദ്യ നൂറ്​ റാങ്കിൽ മൂന്നുപേർ മാത്രമായിരുന്നെങ്കിൽ ഇത്തവണ ആദ്യ 50ൽ തന്നെ നാലുപേരും ആദ്യ നൂറിൽ പത്ത്​ പേരെങ്കിലുമുണ്ട്​. നാഷനൽ ടെസ്​റ്റിങ്​ ഏജൻസി ലഭ്യമാക്കുന്ന റാങ്ക്​ വിവരം അടിസ്ഥാനപ്പെടുത്തി രണ്ടാഴ്​ചക്കകം സംസ്ഥാന റാങ്ക്​ പട്ടിക പ്രസിദ്ധീകരിക്കുന്നതോടെ പ്രവേശനസാധ്യത സംബന്ധിച്ച്​ കൂടുതൽ വ്യക്തമായ രൂപം ലഭിക്കും. 

സർക്കാർ മെഡിക്കൽ കോളജുകളിലെ സീറ്റ​ുകൾ

ആലപ്പുഴ 175

എറണാകുളം 110

കോഴിക്കോട്​ 250

കൊല്ലം 110

കണ്ണൂർ 100

കോട്ടയം 175

മഞ്ചേരി 110

പാലക്കാട്​ 100

തൃശൂർ 175

തിരുവനന്തപുരം 250

ആകെ 1555

സ്വകാര്യ സ്വാശ്രയ മെഡിക്കൽ കോളജുകൾ

തൊടുപുഴ അൽ അസ്​ഹർ 150

തൃശൂർ അമല 100

കൊല്ലം അസീസിയ 100

തിരുവല്ല ബിലീവേഴ്​സ്​ ചർച്ച്​ 100

വയനാട്​ ഡി.എം വിംസ്​ 150

പെരിന്തൽമണ്ണ എം.ഇ.എസ്​ 100

തിരുവനന്തപുരം ശ്രീഗോകുലം 150

തൃശൂർ ജൂബിലി മിഷൻ 100

കോഴിക്കോട്​ കെ.എം.സി.ടി 150

ഒറ്റപ്പാലം പി.കെ. ദാസ്​​ 150

പാലക്കാട്​ കരുണ 100

കോലഞ്ചേരി മലങ്കര 100

കോഴിക്കോട്​ മലബാർ 150

പത്തനംതിട്ട മൗണ്ട്​ സിയോൺ 100

തിരുവല്ല പുഷ്​പഗിരി 100

എറണാകുളം ശ്രീനാരായണ 100

കാരക്കോണം സി.എസ്​.​െഎ 100

തിരുവനന്തപുരം എസ്​.യു.ടി 100

കൊല്ലം ട്രാവൻകൂർ 100

ആകെ 2200

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.