ആയുർവേദ/ഹോമിയോ/സിദ്ധ/യൂനാനി/മെഡിക്കൽ അനുബന്ധ ബിരുദ കോഴ്സുകളിൽ ഒഴിവുള്ള സീറ്റുകളിലേക്ക് സ്ട്രേ വേക്കൻസി ഫില്ലിങ് അലോട്ട്മെന്റ് നവംബർ ഏഴിന് നടത്തും. പ്രവേശന പരീക്ഷ കമീഷണറുടെ സ്റ്റേറ്റ് മെഡിക്കൽ റാങ്ക് ലിസ്റ്റിലുള്ളവർക്ക് നവംബർ 5 വൈകീട്ട് ആറ് വരെ പുതിയ ഓപ്ഷനുകൾ ഓൺലൈനായി രജിസ്റ്റർ ചെയ്യാം. വിശദവിവരങ്ങളടങ്ങിയ ഇതുസംബന്ധിച്ച വിജ്ഞാപനം www.cee.kerala.gov.inൽ ലഭ്യമാണ്.
പ്രവേശനം നേടുമെന്നുറപ്പുള്ള കോളജുകളും കോഴ്സുകളും ഉൾപ്പെടുത്തി ഓപ്ഷൻ നൽകാം.രജിസ്ട്രേഷൻ ഫീസ് 5000 രൂപ പ്രവേശന പരീക്ഷ കമീഷണർക്ക് അടയ്ക്കേണ്ടതാണ്. പട്ടികജാതി/വർഗം, ഒ.ഇ.സി/മത്സ്യതൊഴിലാളികളുടെ മക്കൾ/ഫീസ് ആനുകൂല്യത്തിന് അർഹരായവർ/ശ്രീചിത്ര ഹോം, ജുവനൈൽ ഹോം, നിർഭയ ഹോം വിദ്യാർഥികൾക്ക് 500 രൂപ മതി. മൂന്നാംഘട്ട അലോട്ട്മെന്റിനെ തുടർന്ന് പ്രവേശനം ലഭിച്ചവർക്കും അലോട്ട്മെന്റ് ലഭിച്ചിട്ടും ജോയിൻ ചെയ്യാത്തവർക്കും സ്ട്രേ വേക്കൻസി ഫില്ലിങ് അലോട്ട്മെന്റിൽ പങ്കെടുക്കാൻ അർഹതയില്ല.
സ്ട്രേ വേക്കൻസി അലോട്ട്മെന്റ് നടപടികളും മാർഗനിർദേശങ്ങളും വിജ്ഞാപനത്തിലുണ്ട്. നവംബർ 5 വരെ ഓപ്ഷൻ രജിസ്റ്റർ ചെയ്യുന്നവരുടെ താൽക്കാലിക അലോട്ട്മെന്റ് നവംബർ 6നും അന്തിമ അലോട്ട്മെന്റ് നവംബർ 7നും പ്രസിദ്ധപ്പെടുത്തും. ഫീസ് അടച്ച് അലോട്ട്മെന്റ് ലഭിക്കുന്ന കോളജുകളിൽ നവംബർ 9 വൈകീട്ട് നാല് വരെ പ്രവേശനം നേടാം. എം.ബി.ബി.എസ്/ബി.ഡി.എസ്: സംസ്ഥാന ക്വോട്ടയിൽ എം.ബി.ബി.എസ്/ബി.ഡി.എസ് കോഴ്സുകളിൽ സീറ്റുകൾ ഒഴിവുള്ളപക്ഷം നവംബർ 7 മുതൽ 10 വരെ സ്പെഷൽ സ്ട്രേ വേക്കൻസി റൗണ്ട് കൗൺസലിങ് നടത്തി ഒഴിവുകൾ നികത്തുന്നതിന് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന് കീഴിലുള്ള മെഡിക്കൽ കൗൺസലിങ് കമ്മിറ്റി (MCC) നിർദേശം നൽകിയിട്ടുണ്ട്. തുടർനടപടികൾ https://cee.kerala.gov.inൽ ലഭ്യമാകും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.