തിരുവനന്തപുരം: കേരള സര്‍വകലാശാല നവംബര്‍ 29 മുതല്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന എല്ലാ സി.ബി.സി.എസ്.എസ്/സി.ആര്‍/ന്യൂജെന്‍ ബിരുദ (തിയറി ആൻഡ് പ്രാക്ടിക്കല്‍) പരീക്ഷകളും മാറ്റിെവച്ചു. പുതുക്കിയ തീയതി പിന്നീട്.
മൂന്നാം സെമസ്റ്റര്‍ എം.എ/എം.എസ്‌സി/എം.കോം സ്‌പെഷല്‍ പരീക്ഷ ഡിസംബര്‍ ആറിന് ആരംഭിക്കും. ടൈംടേബിള്‍ വെബ്‌സൈറ്റില്‍.
ആറാം സെമസ്റ്റര്‍ ബി.ടെക്, േമയ് 2022 (2013 സ്‌കീം) സിവില്‍ എൻജിനീയറിങ് ബ്രാഞ്ചിന്റെ കമ്പ്യൂട്ടര്‍ എയ്ഡഡ് ഡിസൈന്‍ ആൻഡ് ഡ്രാഫ്റ്റിങ് ലാബ് (13608) പ്രാക്ടിക്കല്‍ പരീക്ഷ ഡിസംബര്‍ ഒന്നിന് പൂജപ്പുര എല്‍.ബി.എസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ഫോര്‍ വിമനില്‍ നടത്തും. വിവരങ്ങള്‍ വെബ്‌സൈറ്റില്‍.
എം.എ മലയാളം ആന്വല്‍ സ്‌കീം (സപ്ലിമെന്ററി) പരീക്ഷയുടെ വൈവ വോസി ഡിസംബര്‍ രണ്ടുമുതല്‍ കാര്യവട്ടം വിദൂരവിദ്യാഭ്യാസകേന്ദ്രത്തില്‍ നടത്തും. രണ്ടാം സെമസ്റ്റര്‍ ബി.എ ഓണേഴ്‌സ് പ്രോഗ്രാം ഇന്‍ ഇംഗ്ലീഷ് ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചര്‍ പരീക്ഷയുടെ വൈവ വോസി ഡിസംബര്‍ ഏഴുമുതല്‍ തിരുവനന്തപുരം ഗവ. വിമന്‍സ് കോളജില്‍ നടത്തും.
ഡിസംബര്‍ അഞ്ചിന് ആരംഭിക്കുന്ന ഒന്നാം സെമസ്റ്റര്‍ ബി.എഡ് സ്‌പെഷല്‍ എജുക്കേഷന്‍ (ഐ.ഡി) സപ്ലിമെന്ററി പരീക്ഷയുടെ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു.
ജനുവരിയില്‍ നടത്തുന്ന രണ്ടാം സെമസ്റ്റര്‍ യൂനിറ്ററി എല്‍എല്‍.ബി മേഴ്‌സിചാന്‍സ് (2011 സ്‌കീം - 2011 അഡ്മിഷന്‍ മുതല്‍ 2015 അഡ്മിഷന്‍ വരെ) പരീക്ഷക്ക് പിഴകൂടാതെ നവംബര്‍ 30 വരെയും 150 രൂപ പിഴയോടെ ഡിസംബര്‍ മൂന്നുവരെയും 400 രൂപ പിഴയോടെ ഡിസംബര്‍ ആറുവരെയും അപേക്ഷിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.