തിരുവനന്തപുരം: ഒാൺലൈൻ ക്ലാസുകൾ തുടങ്ങിയതോടെ സൈബർ ലോകത്ത് പുതിയ റെക്കോഡിട്ട് വിക്ടേഴ്സ് ചാനൽ. ആദ്യവട്ട ക്ലാസുകൾക്ക് മികച്ച പ്രതികരണമാണ് ലഭിച്ചത്. വിക്ടേഴ്സ് വെബില്‍ 27 ടെറാബൈറ്റ് (27,000 ജി.ബി) ഡൗണ്‍ലോഡ് ഒരുദിവസം നടന്നു. യൂട്യൂബില്‍ വരിക്കാർ പത്തുലക്ഷത്തോളമായി. പ്ലേസ്റ്റോറില്‍നിന്ന് 16.5 ലക്ഷംപേർ വിക്ടേഴ്സ് മൊബൈല്‍ ആപ് ഡൗണ്‍ലോഡ് ചെയ്തു. ഒന്നാം ക്ലാസ് വിദ്യാർഥികൾക്ക് ക്ലാസെടുത്ത് വൈറലായ കോഴിക്കോട് മുതുവടത്തൂർ വി.വി.എൽ.പി സ്കൂൾ അധ്യാപിക സായി ശ്വേതയുടെ
ക്ലാസ് ഇതിനകം 40 ലക്ഷത്തിൽപരം പേർ യൂട്യൂബിലൂടെ കണ്ടുകഴിഞ്ഞു. ഇന്ത്യക്ക് പുറത്ത് ഗള്‍ഫ് നാടുകളിലും അമേരിക്ക-യൂറോപ് ഭൂഖണ്ഡങ്ങളില്‍നിന്നും ക്ലാസുകള്‍ കണ്ടു. ഡി.ടി.എച്ച് ശൃംഖലകളിൽ കൂടി വിക്േടഴ്സ് ചാനൽ ലഭ്യമായതോടെ ലക്ഷദ്വീപിൽ കേരള സിലബസിൽ പഠിക്കുന്ന വിദ്യാർഥികൾക്കും ക്ലാസുകൾ ലഭ്യമായിത്തുടങ്ങി.
തമിഴ്, കന്നട ക്ലാസുകള്‍ യൂട്യൂബിൽ
തമിഴ് മീഡിയം ക്ലാസുകള്‍ youtube.com/drcpkd ലിങ്കിലും കന്നട മീഡിയം ക്ലാസുകള്‍ youtube.com/KITEKasaragod ലിങ്കിലും ലഭ്യമാക്കും. കൈറ്റിെൻറ പാലക്കാട്, കാസർകോട്, ഇടുക്കി ജില്ല ഓഫിസുകളുടെ നേതൃത്വത്തില്‍ ഡയറ്റുകളുടെ അക്കാദമിക പിന്തുണയോടെയും എസ്.എസ്.കെയുടെ സഹായത്തോടെയുമാണ് ഇൗ ക്ലാസുകള്‍ തയാറാക്കുന്നത്. ആദ്യ അഞ്ചുദിവസം ട്രയല്‍ ആയിരിക്കും. ഇവ പ്രാദേശിക കേബിള്‍ ചാനലുകളില്‍ സംപ്രേഷണം ചെയ്യുന്നതിെൻറ സാധ്യതയും പരിശോധിക്കുന്നുണ്ട്. തിങ്കള്‍, ചൊവ്വ, ബുധന്‍ ദിവസങ്ങളിലെ വിഷയാധിഷ്ഠിത ടൈംടേബിള്‍ കൈറ്റ് വെബ്സൈറ്റില്‍. ( www.kite.kerala.gov.in).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.