മലപ്പുറം: ലോക്ഡൗണ്‍ സമയത്തും മുഹമ്മദ് ഖുബൈബിെൻറ പഠനത്തിന് ലോക്ക് വീണില്ല. വിവിധ അന്താരാഷ്ട്ര സർവകലാശാലകളുടെ ഓണ്‍ലൈന്‍ കോഴ്സില്‍ ചേര്‍ന്ന് പഠനത്തില്‍ മികവ് പുലര്‍ത്തുകയാണ് 21കാരനായ ഈ മിടുക്കന്.
മൂന്നര മാസത്തിനകം 600ലേറെ ഓണ്‍ലൈന്‍ കോഴ്സുകളുടെ സര്‍ട്ടിഫിക്കറ്റുകളാണ് ഖുബൈബ് നേടിയത്. ഇതില്‍ ഇരുനൂറോളം മൈക്രോസോഫ്റ്റിേൻറതാണ്. യുനൈറ്റഡ് നാഷന്‍സ്, ഗൂഗ്ള്‍, കാലിഫോര്‍ണിയ യൂനിവേഴ്സിറ്റി, ഹാർവാഡ് യൂനിവേഴ്സിറ്റി എന്നിവയുടെയും കോഴ്സുകള്‍ പൂര്‍ത്തീകരിച്ചു.
ഡിജിറ്റല്‍ മാര്‍ക്കറ്റിങ്, അക്കൗണ്ടിങ്, ഇക്കണോമിക്സ്, മാനേജ്മെൻറ്, ഭാഷാപഠനം, ഡിസൈനിങ് മേഖലകളിലെ കോഴ്സുകളാണ് പ്രധാനമായും പൂർത്തിയാക്കിയത്. പുത്തനത്താണി കല്ലിങ്ങല്‍ സ്വദേശി കുമ്മാളില്‍ കുറ്റിക്കാട്ടില്‍ മൊയ്തീന് ഹാജി-ഫാത്വിമക്കുട്ടി ദമ്പതികളുടെ മകനായ ഖുബൈബ് മലപ്പുറം മഅ്ദിന്‍ അക്കാദമി ദഅ്വ കോളജ് വിദ്യാര്‍ഥിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.