കേരള സർക്കാർ ആഭിമുഖ്യത്തിലുള്ള തിരുവനന്തപുരത്തെ (ഉള്ളൂർ പ്രശാന്ത് നഗർ) സെൻറർ ഫോർ ഡെവലപ്മെൻറ് സ്റ്റഡീസ് (സി.ഡി.എസ്) ഇക്കൊല്ലം നടത്തുന്ന ഇനി പറയുന്ന പ്രോഗ്രാമുകളിൽ പ്രവേശനത്തിന് അപേക്ഷിക്കാം.
എം.എ അപ്ലൈഡ് ഇക്കണോമിക്സ്, രണ്ടു വർഷത്തെ ഫുൾടൈം കോഴ്സ്. സീറ്റ് 30. യോഗ്യത: ഏതെങ്കിലും ഡിസിപ്ലിനിൽ 50 ശതമാനം മാർക്കിൽ കുറയാതെ ബിരുദം. എസ്.സി/എസ്.ടി/പി.ഡബ്ല്യു.ഡി വിഭാഗങ്ങൾക്ക് മാർക്ക് നിബന്ധനയില്ല. ഫൈനൽ യോഗ്യത പരീക്ഷയെഴുതുന്നവർക്കും അപേക്ഷിക്കാം.
അപേക്ഷ ഫീസ് 500 രൂപ. എസ്.സി/എസ്.ടി/പി.ഡബ്ല്യു.ഡി വിഭാഗങ്ങളിൽപെടുന്നവർക്ക് ഫീസില്ല. അപേക്ഷ ഓൺലൈനായി മേയ് 30നകം സമർപ്പിക്കണം.
വിശദവിവരങ്ങളടങ്ങിയ പ്രോസ്പെക്ടസ് www.cds.eduൽനിന്ന് ഡൗൺലോഡ് ചെയ്യാം. അപേക്ഷ സമർപ്പിക്കുന്നതിനുള്ള നിർദേശങ്ങൾ, സെലക്ഷൻ നടപടിക്രമം, കോഴ്സിെൻറ വിശദാംശങ്ങൾ, ഫീസ് മുതലായവ പ്രോസ്പെക്ടസിലുണ്ട്. അപേക്ഷകരുടെ ചുരുക്കപ്പട്ടിക തയാറാക്കി ജൂൺ 21 മുതൽ 25 വരെ ഓൺലൈൻ അഭിമുഖം നടത്തി ജൂൺ 30ന് സെലക്ഷൻ ലിസ്റ്റ് പ്രസിദ്ധപ്പെടുത്തും. ജൂലൈ 26ന് കോഴ്സ് ആരംഭിക്കും.
പിഎച്ച്.ഡി ഇക്കണോമിക്സ് ഫുൾടൈം റെസിഡൻഷ്യൽ പ്രോഗ്രാം ആഗസ്റ്റ് രണ്ടിന് ആരംഭിക്കും. ഗവേഷണ പഠനകാലാവധി 3-6 വർഷം. യോഗ്യത എം.ഫിൽ ഡിഗ്രി അെല്ലങ്കിൽ 55 ശതമാനം മാർക്കിൽ കുറയാതെ മാസ്റ്റേഴ്സ് ഡിഗ്രി. തത്തുല്യ ഗ്രേഡുകാരെയും പരിഗണിക്കും. എസ്.സി/എസ്.ടി/ഒ.ബി.സി നോൺക്രീമിലെയൻ/പി.ഡബ്ല്യു.ഡി വിഭാഗങ്ങൾക്ക് 50 ശതമാനം മാർക്ക്/തുല്യഗ്രേഡ് മതിയാകും.
ആകെ 12 പേർക്കാണ് പ്രവേശനം. ജൂനിയർ റിസർച്ച് ഫെലോഷിപ് (ജെ.ആർ.എഫ്) ഉള്ളവരെയും ഇല്ലാത്തവരെയും പരിഗണിക്കുന്നതാണ്. നോൺ ജെ.ആർ.എഫുകാർക്കായി പ്രവേശന പരീക്ഷ നടത്തും.
2000 വാക്കിൽ കുറയാതെയുള്ള റിസർച്ച് പ്രൊപ്പോസൽ അപേക്ഷയോെടാപ്പം സമർപ്പിക്കണം. വിശദവിവരങ്ങളടങ്ങിയ പ്രോസ്പെക്ടസ് www.cds.eduൽനിന്ന് ഡൗൺലോഡ് ചെയ്ത് നിർേദശാനുസരണം അപേക്ഷ ഓൺലൈനായി ജൂൺ അഞ്ചിനകം സമർപ്പിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.