ചണ്ഡിഗഢിലെ പഞ്ചാബ് സർവകലാശാല ബിസിനസ് സ്കൂൾ 2023-24 വർഷം നടത്തുന്ന ഇനി പറയുന്ന പ്രോഗ്രാമുകളിൽ പ്രവേശനത്തിന് അപേക്ഷിക്കാം. 1. എം.ബി.എ (രണ്ടു വർഷത്തെ ഫുൾടൈം കോഴ്സ്)-സീറ്റുകൾ 64. 2. എം.ബി.എ (ഇന്റർനാഷനൽ ബിസിനസ്-രണ്ടുവർഷം)- സീറ്റുകൾ 30. 3. എം.ബി.എ (ഹ്യൂമൻ റിസോഴ്സ് മാനേജ്മെന്റ്, രണ്ടുവർഷം)- സീറ്റുകൾ 30. 4. എം.ബി.എ (എന്റർപ്രണർഷിപ്, രണ്ടു വർഷം)- സീറ്റുകൾ 25. നിശ്ചിത സീറ്റുകൾ പ്രവാസി ഇന്ത്യക്കാർക്കും വിദേശ വിദ്യാർഥികൾക്കുമായി നീക്കിവെച്ചിട്ടുണ്ട്.
യോഗ്യത: ഏതെങ്കിലും ഡിസിപ്ലിനിൽ 50 ശതമാനം മാർക്കിൽ കുറയാതെ ബിരുദം അല്ലെങ്കിൽ, CA/ICWA/CMA/CS. ഐ.ഐ.എം കാറ്റ്-2022 സ്കോർ. ഫൈനൽ യോഗ്യത പരീക്ഷയെഴുതുന്നവരെയും പരിഗണിക്കും. വിശദവിവരങ്ങൾ https://ubsaadmissions.puchd.ac.inൽ. രജിസ്ട്രേഷൻ ഫീസ് 3250 രൂപ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.