​െഎ.​െഎ.എഫ്​.ടിയിൽ എം.ബി.എ ഇൻറർനാഷനൽ ബിസിനസ്​; ഓൺലൈൻ അപേക്ഷ ഒക്​ടോബർ 15നകം

കേന്ദ്ര വാണിജ്യ-വ്യവസായ മന്ത്രാലയത്തിനു​ കീഴിലുള്ള സ്വയംഭരണ സ്​ഥാപനമായ ഇന്ത്യൻ ഇൻസ്​റ്റിറ്റ്യൂട്ട്​ ഓഫ്​ ഫോറിൻ ട്രേഡ്​ (ഐ.ഐ.എഫ്​.ടി) അതി​​െൻറ ഡൽഹി, കൊൽക്കത്ത കാമ്പസുകളിലായി 2022-24 വർഷം നടത്തുന്ന ഫുൾടൈം ​െറസിഡൻഷ്യൽ എം.ബി.എ ഇൻറർനാഷനൽ ബിസിനസ്​ പ്രോഗ്രാം പ്രവേശനത്തിന്​ അപേക്ഷ ഓൺലൈനായി ഒക്​ടോബർ 15നകം സമർപ്പിക്കണം. പ്രവേശന വിജ്ഞാപനം, ഇൻഫർമേഷൻ ബുള്ളറ്റിൻ https://iift.nta.nic.inൽനിന്ന്​ ഡൗൺലോഡ്​ ചെയ്യാം.

നാഷനൽ ടെസ്​റ്റിങ്​ ഏജൻസി ഡിസംബർ അഞ്ചിന്​ ഞായറാഴ്​ച രാവിലെ 10 മുതൽ 12 മണി വരെ നടത്തുന്ന കമ്പ്യൂട്ടർ അധിഷ്​ഠിത എൻട്രൻസ്​ ടെസ്​റ്റ്​, ഗ്രൂപ്പ്​ ചർച്ച, റൈറ്റിങ്​ സ്​കിൽസ്​​ അസസ്​​െമൻറ്​, അഭിമുഖം എന്നിവയുടെ അടിസ്​ഥാനത്തിലാണ്​ സെലക്​ഷൻ. മൾട്ടിപ്പിൾ ചോയ്​സ്​ ഒബ്​ജക്​ടിവ്​ മാതൃകയിലുള്ള എൻട്രൻസ്​ ടെസ്​റ്റിൽ റീഡിങ്​ കോംപ്രിഹെൻഷൻ ആൻഡ്​​ വെർബൽ എബിലിറ്റി, ക്വാണ്ടിറ്റേറ്റിവ്​ അനാലിസിസ്​, ഡേറ്റ ഇൻറർപ്ര​ട്ടേഷൻ ആൻഡ്​​ ലോജിക്കൽ റീസണിങ്​, പൊതുവിജ്ഞാനം എന്നിവയിൽ പ്രാവീണ്യമളക്കുന്ന ചോദ്യങ്ങളുണ്ടാവും. കേരളത്തിൽ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട്​ പരീക്ഷകേന്ദ്രങ്ങളാണ്​. ടെസ്​റ്റിൽ യോഗ്യത നേടുന്നവരുടെ ചുരുക്കപ്പട്ടിക തയാറാക്കി ചെന്നൈ, ബംഗളൂരു, ഹൈദരാബാദ്​, ഡൽഹി, മുംബൈ മുതലായ കേന്ദ്രങ്ങളിൽ ഗ്രൂപ്പുചർച്ചയും ഇൻറർവ്യൂവും നടത്തി മെറിറ്റ്​ ലിസ്​റ്റ്​ തയാറാക്കും.

ഏതെങ്കിലും ഡിസിപ്ലിനിൽ 50 ശതമാനം മാർക്കിൽ കുറയാതെ അംഗീകൃത ബാച്ചിലേഴ്​സ്​ ബിരുദമെടുത്തവർക്കും ഫൈനൽ യോഗ്യതപരീക്ഷയെഴുതുന്നവർക്കും അപേക്ഷിക്കാം. 2022 ഒക്​ടോബർ ഏഴിനകം യോഗ്യത തെളിയിച്ചാൽ മതി. യോഗ്യതപരീക്ഷയിൽ എസ്​.സി/എസ്​.ടി/പി.ഡബ്ല്യു.ഡി വിഭാഗങ്ങൾക്ക്​ 45 ശതമാനം മാർക്ക്​ മതി. പ്രായപരിധിയില്ല.

അപേക്ഷഫീസ്​ 2500 രൂപ. എസ്​.സി/എസ്​.ടി/പി.ഡബ്ല്യു.ഡി/ട്രാൻസ്​​െജൻഡർ വിഭാഗങ്ങളിൽപെടുന്നവർക്ക്​ 1000 രൂപ മതി. ജി.എസ്​.ടി കൂടി നൽകേണ്ടിവരും. അപേക്ഷ നിർദേശാനുസരണം ഓൺലൈനായി ഒക്​ടോബർ 15നകം സമർപ്പിക്കണം. https://iift.nta.nic.inൽ 'Applyonline' ബട്ടണിൽ ഇതിനുള്ള സൗകര്യമുണ്ട്​. അപേക്ഷസമർപ്പണത്തിനുള്ള നിർദേശങ്ങൾ ഇൻഫർമേഷൻ ബുള്ളറ്റിനിലുണ്ട്​. 

Tags:    
News Summary - MBA International Business at IIFT ; Apply online by October 15

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.