ഭാഭാ അറ്റോമിക് റിസർച്ച് സെന്റർ വിവിധ കോഴ്സുകളിൽ പ്രവേശനത്തിന് അപേക്ഷകൾ ക്ഷണിച്ചു. ഹോസ്റ്റൽ സൗകര്യമുണ്ട്.
1. എം.എസ്സി (ഹോസ്പിറ്റൽ റേഡിയോ ഫാർമസി), നാല് സെമസ്റ്ററുകളായുള്ള രണ്ടുവർഷത്തെ മുഴുവൻ സമയ കോഴ്സാണിത്. സീറ്റുകൾ 10, യോഗ്യത: കെമിസ്ട്രി ഒരു വിഷയമായി ബി.എസ്സി (പ്ലസ് ടു തലത്തിൽ ഫിസികിസ്, കെമിസ്ട്രി, മാത്തമാറ്റിക്സ്/ബയോളജി വിഷയങ്ങൾ പഠിച്ചിരിക്കണം) അല്ലെങ്കിൽ ബി.ഫാം മൊത്തം 60 ശതമാനം മാർക്കിൽ കുറയാതെ വിജയിച്ചിരിക്കണം.
പ്രായപരിധി 35. എസ്.സി/എസ്.ടി/ഒ.ബി.സി/പി.ഡബ്ല്യു.ഡി വിഭാഗങ്ങൾക്ക് നിയമാനുസൃത വയസ്സിളവുണ്ട്. പഠിച്ചിറങ്ങുന്നവർക്ക് റേഡിയോ ഫാർമസിസ്റ്റ് അല്ലെങ്കിൽ ന്യൂക്ലിയർ മെഡിസിൻ സെന്ററുകളിലും മറ്റും ഫാക്കൽറ്റി/അധ്യാപകരാകാം.
2. എം.എസ്സി (ന്യൂക്ലിയർ മെഡിസിൻ ആൻഡ് മോളിക്യുലർ ഇമേജിങ് ടെക്നോളജി), നാല് സെമസ്റ്ററുകളടങ്ങിയ രണ്ടുവർഷത്തെ മുഴുവൻ സമയ കോഴ്സ്. സീറ്റുകൾ 10, യോഗ്യത: ബി.എസ്.സി (ന്യൂക്ലിയർ മെഡിസിൻ/ഫിസിക്സ്/കെമിസ്ട്രി/മാത്തമാറ്റിക്സ്/സുവോളജി/മൈക്രോബയോളജി/ബയോകെമിസ്ട്രി/ബയോ ഇൻഫർമാറ്റിക്സ്/ബയോ ടെക്നോളജി) മൊത്തം 60 ശതമാനം മാർക്കിൽ കുറയാതെ വിജയിച്ചിരിക്കണം.
പ്രായപരിധി 35. പഠിച്ചിറങ്ങുന്നവർക്ക് ന്യൂക്ലിയർ മെഡിസിൻ ടെക്നോളജിസ്റ്റ്/ന്യൂക്ലിയർ മെഡിസിൻ സെന്ററുകളിലും മറ്റും ഫാക്കൽറ്റി/അധ്യാപക ജോലികൾ നേടാം. വിശദവിവരങ്ങളടങ്ങിയ പ്രവേശന വിജ്ഞാപനം www.recruit.barc.gov.in ൽനിന്ന് ഡൗൺലോഡ് ചെയ്യാം. നവംബർ 12 വരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. ഡിസംബർ 17ന് മുംബൈയിൽ നടത്തുന്ന പൊതുപ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലാണ് സെലക്ഷൻ. പ്രതിമാസം 15000 രൂപ സ്റ്റൈപന്റ് ലഭിക്കും. വിജയകരമായി പഠനം പൂർത്തിയാക്കുന്നവർക്ക് കൽപിത സർവകലാശാലയായ മുംബൈയിലെ ഹോമി ഭാഭാ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് എം.എസ്സി ബിരുദം നൽകും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.