ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ന്യൂഡൽഹിയിലും മറ്റ് എയിംസുകളിലും 2021 വർഷം നടത്തുന്ന െറഗുലർ എം.എസ്സി നഴ്സിങ്, എം.എസ്സി, എം. ബയോടെക്നോളജി പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനത്തിന് ബേസിക് രജിസ്ട്രേഷൻ ഏപ്രിൽ ആറ് വൈകീട്ട് അഞ്ചുവരെ നടത്താവുന്നതാണ്. വിശദ വിവരങ്ങളടങ്ങിയ വിജ്ഞാപനം www.aiimsexams.ac.inൽ ലഭ്യമാണ്.
എം.എസ്സി കോഴ്സുകളിൽ മെഡിക്കൽ അനാട്ടമി, മെഡിക്കൽ ബയോഫിസിക്സ്, മെഡിക്കൽ ഫിസിയോളജി, മെഡിക്കൽ 'ഫാർമക്കോളജി വിഷയങ്ങളിലാണ് പഠനാവസരം.
യോഗ്യത: എം.എസ്സി, എം. ബയോടെക്നോളജി കോഴ്സുകൾക്ക് എം.ബി.ബി.എസ്/ബി.ഡി.എസ് (55 ശതമാനം മാർക്കിൽ കുറയരുത്/എസ്.സി/എസ്.ടികാർക്ക് 50 ശതമാനം മതി)/ബി.വി.എസ്.സി/ബി.ഫാം/ബി.പി.ടി/ബി.എസ്സി മുതലായ യോഗ്യതയുള്ളവർക്ക് രജിസ്റ്റർ ചെയ്യാം. എം. ബയോടെക്നോളജി പ്രവേശനത്തിന് ബി.ടെക് ബയോടെക്നോളജിക്കാരെയും പരിഗണിക്കും.
എം.എസ്സി നഴ്സിങ്ങിൽ ബി.എസ്സി (ഓണേഴ്സ്) നഴ്സിങ്/ബി.എസ്സി പോസ്റ്റ് ബേസിക് നഴ്സിങ്/ബി.എസ്സി നഴ്സിങ് 60 ശതമാനം മാർക്കിൽ കുറയാതെ വിജയിച്ചിട്ടുള്ളവർക്ക് അപേക്ഷിക്കാം.
എസ്.സി/എസ്.ടി വിഭാഗങ്ങൾക്ക് 55 ശതമാനം മാർക്ക് മതി. ഏതെങ്കിലും സ്റ്റേറ്റ് നഴ്സിങ് കൗൺസിൽ രജിസ്ട്രേഷൻ ഉണ്ടായിരിക്കണം. വിശദമായ യോഗ്യതാമാനദണ്ഡങ്ങൾ വിജ്ഞാപനത്തിലുണ്ട്. ബേസിക് രജിസ്ട്രേഷൻ പൂർത്തിയാക്കുന്നവരുടെ സ്റ്റാറ്റസ് ഏപ്രിൽ ഒമ്പതിന് അപ്ഡേറ്റ് ചെയ്യും.
രജിസ്ട്രേഷൻ സ്വീകരിക്കപ്പെടാത്തവർക്ക് തെറ്റ് തിരുത്താനും കുറവുകൾ പരിഹരിക്കാനും ഏപ്രിൽ ഒമ്പതിനും 15നും മധ്യേ സമയമുണ്ട്. ബേസിക് രജിസ്ട്രേഷെൻറ ഫൈനൽ സ്റ്റാറ്റസ് ഏപ്രിൽ 20ന് അറിയാം.
വിശദവിവരങ്ങളടങ്ങിയ പ്രോസ്പെക്ടസ് ഏപ്രിൽ 27ന് വെബ്സൈറ്റിൽ അപ്ലോഡ് ചെയ്യാം.
ഓൺലൈൻ രജിസ്ട്രേഷൻ സംബന്ധിച്ച തീയതികളും നടപടിക്രമങ്ങളും ബേസിക് രജിസ്ട്രേഷൻ വിജ്ഞാപനത്തിലുണ്ട്. എം.എസ്സി കോഴ്സുകളുടെയും എം.എസ്സി നഴ്സിങ് എം.ബയോടെക്നോളജി കോഴ്സുകളുടെയും പ്രവേശന പരീക്ഷകൾ ജൂൺ 14, 27 തീയതികളിൽ നടത്തും. വിവരങ്ങൾ www.aiimsexams.ac.inൽ ലഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.