DM, MCH, DrNB സൂപ്പർ സ്പെഷാലിറ്റി കോഴ്സുകളിൽ പ്രവേശനത്തിനായുള്ള ‘നീറ്റ്-എസ്.എസ് 2023’ ദേശീയതലത്തിൽ സെപ്റ്റംബർ 9, 10 തീയതികളിൽ നടത്തും. കേരളത്തിൽ കൊല്ലം, എറണാകുളം, തൃശൂർ, കോഴിക്കോട് പരീക്ഷകേന്ദ്രങ്ങളാണ്.
ന്യൂഡൽഹിയിലെ നാഷനൽ ബോർഡ് ഓഫ് എക്സാമിനേഷൻസ് ഇൻ മെഡിക്കൽ സയൻസസാണ് പരീക്ഷ സംഘടിപ്പിക്കുന്നത്. നാഷനൽ-എലിജിബിലിറ്റി-കം-എൻട്രൻസ് ടെസ്റ്റ്-സൂപ്പർ സ്പെഷാലിറ്റി (നീറ്റ്-എസ്.എസ് 2023) വിജ്ഞാപനവും ഇൻഫർമേഷൻ ബുള്ളറ്റിനും https://natboard.edu.inൽനിന്നും ഡൗൺലോഡ് ചെയ്യാം. നിർദേശാനുസരണം ഓൺലൈനായി ആഗസ്റ്റ് 16 വരെ അപേക്ഷിക്കാം. പരീക്ഷഫീസ് 4250 രൂപ. ക്രെഡിറ്റ്/ഡെബിറ്റ് കാർഡ് വഴി ഓൺലൈനായി ഫീസ് അടക്കാം.
പോസ്റ്റ് ഗ്രാജ്വേറ്റ് മെഡിക്കൽ ബിരുദമുള്ളവർക്ക് (MD/MS/DNB) അപേക്ഷിക്കാം. തത്തുല്യ യോഗ്യതയുള്ളവരെയും പരിഗണിക്കും. 2023 സെപ്റ്റംബർ 30നകം യോഗ്യത നേടിയിരിക്കണം. NMC/സ്റ്റേറ്റ് മെഡിക്കൽ കൗൺസിലിൽ രജിസ്റ്റർ ചെയ്തിരിക്കണം.
പരീക്ഷഘടനയും സിലബസും സമയക്രമവുമടക്കം വിശദവിവരങ്ങൾ ഇൻഫർമേഷൻ ബുള്ളറ്റിനിലുണ്ട്. കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയാണിത്. അഡ്മിറ്റ് കാർഡ് സെപ്റ്റംബർ നാലിന് വെബ്സൈറ്റിൽനിന്ന് ഡൗൺലോഡ് ചെയ്യാം. പരീക്ഷഫലം സെപ്റ്റംബർ 30ന് പ്രസിദ്ധപ്പെടുത്തും.
നീറ്റ്-എസ്.എസ് 2023 റാങ്ക് നേടുന്നവർക്ക് എം.സി.സി കോമൺ കൗൺസലിങ് നടത്തി അഡ്മിഷൻ നൽകും. പ്രവേശനം നേടാവുന്ന സൂപ്പർ സ്പെഷാലിറ്റികളും കോഴ്സുകളും യോഗ്യതമാനദണ്ഡങ്ങളും ഇൻഫർമേഷൻ ബുള്ളറ്റിനിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.