സ്പോർട്സ് തുറന്നിടുന്നത് വലിയ ലോകം

വിദ്യാഭ്യാസകാലത്ത് മറ്റുള്ള അക്കാദമിക് വിഷയങ്ങൾക്കൊപ്പമോ അതിനേക്കാളേറെയോ പ്രാധാന്യത്തോടെ കാണേണ്ടതാണ് സ്പോർട്സ്. കായിക വിദ്യാഭ്യാസം നിർബന്ധമായും നൽകണം. സ്പോർട്സ് എന്നാൽ ആരോഗ്യം തന്നെയാണ്. മറ്റു സബ്ജറ്റുകൾക്ക് നൽകുന്ന അതേ പ്രാധാന്യം ഇതിനും നൽകണം.

മത്സരയിനങ്ങളാണെങ്കിലും കായിക വിഷയങ്ങളാണങ്കിലും ഏറെ സാധ്യതകളാണ്. സ്പോർട്സ് അഡ്മിനിസ്ട്രേഷൻ, സ്പോർട്സ് മാനേജ്മെൻ് തുടങ്ങിയവ വലിയ സാധ്യതകളാണ് പുതിയ തലമുറക്ക് തുറന്നുകൊടുക്കുന്നത്. വലിയ ചാമ്പ്യൻഷിപ്പുകൾ നടക്കുന്നയിടങ്ങളിൽ സ്പോർട്സ് അഡ്മിനിസ്ട്രേഷനും മാനേജ്മ​​െൻറിനും വലിയ റോളുണ്ട്. ഈ വിഷയങ്ങളിൽ എം.ബി.എ കഴിഞ്ഞവരാണ് ചാമ്പ്യൻഷിപ്പുകൾക്ക് സംഘാടകരായെത്തുന്നത്. ഇത്തരം പുത്തൻ മേഖലകൾ വിദ്യാർഥികൾ തെരഞ്ഞെടുക്കണം. സ്പോർട്​സ് റിസർച് തലത്തിൽ വലിയ പ്രതീക്ഷകളുണ്ട്.

എൻജിനീയറിങ്, മെഡിക്കൽ രംഗങ്ങളിൽ സ്പോർട്സ് തലത്തിൽ വലിയ റിസർച്ചുകൾ നടക്കുന്നുണ്ട്. കായിക താരങ്ങളുടെ പ്രകടനത്തെ ബാധിക്കുന്ന എല്ലാ കാര്യങ്ങളെക്കുറിച്ചും പഠനം നടക്കുന്നു. അവരുടെ കായികക്ഷമത, ആരോഗ്യം, മാനസിക സംഘർഷങ്ങൾ തുടങ്ങിയവയിലെല്ലാം റിസർച്ചുകൾ നടക്കുന്നുണ്ട്. സ്പോർട്സ് മെഡിസിനും വൻ സാധ്യതകൾ തുറന്നിടുന്നു. വലിയ കമ്പനികളുടെ ടീഷർട്ട്, ബൂട്ട് തുടങ്ങിയ സ്പോർട്സ് ഉപകരണങ്ങളുടെ ബ്രാൻഡുകളിൽ ഡിസൈനിങ്, ടെക്നിക്കൽ റൈറ്റിങ് തുടങ്ങിയവയിൽ ലക്ഷങ്ങൾവരുമാനമുള്ള ജോലിയാണ് കാത്തിരിക്കുന്നത്. 

കായിക രംഗത്തെ പ്രതിസന്ധികൾ തരണം ചെയ്യുന്ന തരത്തിലുള്ള  മെഡിക്കൽ വിഭാഗത്തിലും ഒരുപാട് അവസരങ്ങൾ തുറന്നിടുന്നുണ്ട്. യൂനിവേഴ്സിറ്റികളുടെയും കോളജുകളുടെയും കാര്യമെടുക്കുകയാണെങ്കിൽ കായികാധ്യാപകരെ വാർത്തെടുക്കുന്ന ബി.പി.ഇ.എഡ്, എം.പി.ഇ.എഡ് കോഴ്സുകൾ മികച്ച ജോലി സാധ്യതയാണ് നൽകുന്നത്. കോഴ്സ് കഴിയുന്നവർക്ക് കോളജുകളിലും സ്കൂളുകളിലും കായികാധ്യാപകരായി പ്രവേശിക്കാം. മീഡിയയിൽ പോലും സ്പോർട്സിന് വലിയ സ്വാധീനവും
സാധ്യതയുമുണ്ട്.

ലോകത്ത് ഏറ്റവും കൂടുതൽ ആളുകൾ കാണുന്നത് സ്പോർട്സ് ചാനലുകളും ഇവൻറുകളുമാണ്. ജേണലിസം കഴിഞ്ഞവർക്ക് സ്പോർട്സ്റി പ്പോർട്ടിങ് വിലയേറിയ മേഖലയായി മാറി. നമ്മുടെ പോരായ്മ സ്പോർട്സ് പോളിസി ഇല്ലെന്നതാണ്. നമ്മുടെയത്ര കായികതാരങ്ങളില്ലാത്ത മറ്റു രാജ്യങ്ങൾ നടപ്പാക്കുേമ്പാഴും നാം ബഹുദൂരം പിന്നിലാണ്. അക്ഷരങ്ങൾ പഠിക്കുന്നതിനൊപ്പം വിദ്യാർഥികൾക്ക് മൂവ്മ​​െൻറ് ട്രെയിനിങ് കൂടി നടത്തേണ്ടതുണ്ട്. വലിയൊരു ലോകമാണ് നിങ്ങൾക്ക് മുന്നിലുള്ളത്.

(കാലിക്കറ്റ് യൂനിവേഴ്സിറ്റി ഫിസിക്കൽ എജുക്കേഷൻ ഡയറക്ടറാണ് ലേഖകൻ)
തയാറാക്കിയത്: സന്ദീപ് ഗോവിന്ദ്

Tags:    
News Summary - opportunities of sports -vidhya2020

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.