തിരുവനന്തപുരം: സംസ്ഥാനത്തെ കോളജുകളും സർവകലാശാലകളും മധ്യവേനലവധിക്ക് അടച്ചാലും പാഠഭാഗങ്ങൾ പൂർത്തിയാക്കാൻ ഒാൺലൈൻ ക്ലാസ് തുടരണമെന്ന് സർക്കാർ ഉത്തരവ്. അഫിലിയേറ്റഡ് കോളജുകളിലും പഠന വകുപ്പുകളിലും മധ്യവേനലവധി സംബന്ധിച്ച് സർവകലാശാലകൾ എടുത്ത തീരുമാനം ഉന്നത വിദ്യാഭ്യാസ വകുപ്പ് ശരിവെച്ചു. എന്നാൽ, പാഠഭാഗങ്ങൾ പൂർത്തിയാക്കാൻ ആവശ്യമായ ക്രമീകരണങ്ങൾ സർവകലാശാലകൾ, കോളജ്/ സാേങ്കതിക വിദ്യാഭ്യാസ ഡയറക്ടറേറ്റുകൾ എന്നിവർ കർശനമായി ഏർപ്പെടുത്തണമെന്ന് ഉത്തരവിൽ പറയുന്നു.
പാഠഭാഗങ്ങൾ കൃത്യമായി പഠിപ്പിച്ചു തീർക്കുന്നത് അധ്യാപകരുടെ ഉത്തരവാദിത്തമായിരിക്കും. ഒാൺലൈൻ ക്ലാസുകളിലൂടെ പാഠഭാഗങ്ങൾ പൂർത്തിയാക്കണം. പ്രാക്ടിക്കൽ ക്ലാസ് കോവിഡ് മാനദണ്ഡം പാലിച്ച് ഒാഫ്ലൈൻ രീതിയിൽ നടത്താനുള്ള സജ്ജീകരണം പ്രിൻസിപ്പൽമാർ ഉറപ്പുവരുത്തണം. വെക്കേഷൻ ക്ലാസുകൾ സംബന്ധിച്ച റിപ്പോർട്ടുകൾ പ്രിൻസിപ്പൽമാർ വകുപ്പ് അധ്യക്ഷന്മാർക്ക് നൽകണം. അവധിക്കാലത്ത് നടത്തുന്ന ക്ലാസുകൾക്ക് പ്രത്യേക പ്രതിഫലം അനുവദിക്കില്ല.
പാഠഭാഗങ്ങൾ പൂർത്തിയാക്കാൻ ഗസ്റ്റ് അധ്യാപകരുടെ സേവനം അനിവാര്യമെങ്കിൽ അവർക്ക് പ്രതിഫലം നൽകുന്ന കാര്യം പരിഗണിക്കും. ഗസ്റ്റ് അധ്യാപകരെ നിയോഗിച്ചത് സംബന്ധിച്ച മാനദണ്ഡം സ്ഥാപന മേധാവികൾ വകുപ്പ് അധ്യക്ഷന്മാർക്ക് സമർപ്പിക്കണമെന്നും ഉത്തരവിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.