കേന്ദ്ര സർക്കാറിനു കീഴിലുള്ള ന്യൂഡൽഹിയിലെ സഫ്ദർജങ് ഹോസ്പിറ്റൽ, ലേഡി ഹാർഡിഞ്ച് മെഡിക്കൽ കോളജ്, ഡോ. രാംമനോഹർ ലോഹ്യ ഹോസ്പിറ്റൽ, കലാവതി ശരൺ ചിൽഡ്രൻസ് ഹോസ്പിറ്റൽ, റൂറൽ ഹെൽത്ത് ട്രെയിനിങ് സെന്റർ എന്നിവിടങ്ങളിലേക്ക് ഗ്രൂപ് ബി, സി തസ്തികകളിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. വിവിധ തസ്തികകളിലായി 911 ഒഴിവുകളുണ്ട്.
ഫാമിലി വെൽഫെയർ എക്സ്റ്റൻഷൻ എജുക്കേറ്റർ ഒഴിവുകൾ-2, കമ്പ്യൂട്ടർ-1, റേഡിയോഗ്രാഫർ-22, എക്സ്റേ അസിസ്റ്റന്റ് -18, ഇ.സി.ജി ടെക്നീഷ്യൻ- 11, മെഡിക്കൽലാബ് ടെക്നോളജിസ്റ്റ്-159, ജൂനിയർ മെഡിക്കൽ ലാബ് ടെക്നോളജിസ്റ്റ്-51, ഫാർമസിസ്റ്റ്-13, ഫിസിയോതെറപ്പിസ്റ്റ്-42, ഓപറേഷൻ തിയറ്റർ അറ്റൻഡന്റ്-20, നഴ്സിങ് അറ്റൻഡന്റ്-218, ഓപറേഷൻ തിയറ്റർ അസിസ്റ്റന്റ്-274, മെഡിക്കൽ സോഷ്യൽ വെൽഫെയർ ഓഫിസർ-1, മെഡിക്കൽ റെക്കോഡ് ടെക്നീഷ്യൻ-2, ഒപ്ടോമെട്രിസ്റ്റ്-3, ഒക്കുപ്പേഷനൽ തെറപ്പിസ്റ്റ്-2, എക്സ്റേ ടെക്നീഷ്യൻ-9, ഓപറേഷൻ തിയറ്റർ ടെക്നീഷ്യൻ-17, ടെക്നീഷ്യൻ (യൂറോ ഡൈനാമിക്സ് സ്റ്റഡീസ്)-2, സീനിയർ കാർഡിയാക് ടെക്നീഷ്യൻ-2, ജൂനിയർ കാർഡിയാക് ടെക്നീഷ്യൻ-10, ടെക്നീഷ്യൻ (ഇ.സി.ടി)-1, ഡെന്റൽ മെക്കാനിക്-1, കെയർടേക്കർ-2, ചെയർസൈഡ് അസിസ്റ്റന്റ്-2, റിസപ്ഷനിസ്റ്റ്-2, ജൂനിയർ ഫോട്ടോഗ്രാഫർ-1, ഡ്രസ്സർ-9, സൈക്കോളജിസ്റ്റ്-1, ടെക്നിക്കൽ അസിസ്റ്റന്റ് (ഡെന്റൽ സർജറി)-1, ടെക്നീഷ്യൻ ഇ.ഇ.ജി, ഇ.എം.ജി, എൻ.സി.വി (ന്യൂറോളജി)-2, ലൈബ്രറി ക്ലർക്ക്-1, സ്റ്റാറ്റിസ്റ്റീഷ്യൻ കം മെഡിക്കൽ റെക്കോഡ് ലൈബ്രേറിയൻ-1, ജൂനിയർ റേഡിയോ തെറപ്പിസ്റ്റ് ടെക്നോളജിസ്റ്റ്-6.
യോഗ്യതമാനദണ്ഡങ്ങൾ, അപേക്ഷസമർപ്പണത്തിനുള്ള നിർദേശങ്ങൾ, സെലക്ഷൻ നടപടികൾ, സംവരണം, ശമ്പളം ഉൾപ്പെടെയുള്ള റിക്രൂട്ട്മെന്റ് വിജ്ഞാപനം www.vmmc-sjh.nic.in, https://rmlh.nic.in, https://rhtcnajafgarh.in എന്നീ വെബ്സൈറ്റുകളിൽ ലഭിക്കും. ഓൺലൈനായി ഒക്ടോബർ 25 വരെ അപേക്ഷ നൽകാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.