കോഴിക്കോട്: കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിന്റെ സഹകരണത്തോടെ പെർസിസ്റ്റന്റ് ഓർഗാനിക് മലിനീകരണം (POPS) എന്ന വിഷയത്തെ ആസ്പദമാക്കി കോഴിക്കോട് എൻ.ഐ.ടി സിവിൽ എൻജിനിയറിങ് വിഭാഗം നടത്തുന്ന ഹ്രസ്വകാല പരിശീലന പരിപാടിക്ക് തുടക്കമായി. എൻ.ഐ.ടി ഫാക്വൽറ്റി വെൽഫയർ ഡീൻ പ്രഫ. ജെ. സുധ കുമാർ ഉദ്ഘാടനം നിർവഹിച്ചു.
പെർസിസ്റ്റന്റ് ഓർഗാനിക് മലിനീകരണത്തെ കുറിച്ച് കേരളത്തിനകത്തും പുറത്തും നിന്നുള്ള പ്രമുഖ സാങ്കേതിക സ്ഥാപനങ്ങളിലെ പ്രഗത്ഭരാണ് ക്ലാസുകൾ നയിക്കുന്നത്. ഈ കോഴ്സിൽ പങ്കെടുക്കുന്ന വിദ്യാർഥികൾക്ക് ലാബോറിട്ടിയിൽ വെച്ചുള്ള പ്രത്യേക പരിശീലനവും നൽകുന്നുണ്ട്.
അസോസിയേറ്റ് പ്രഫ. ഡോ. ജോർജ് കെ. വർഗീസ്, അസിസ്റ്റന്റ് പ്രഫ. ഡോ. അശ്വതി ഇ.വി, ഡോ. സഞ്ജയ് സിങ് എന്നിവരുടെ നേതൃത്വത്തിലാണ് പരിശീലനം. അഞ്ച് ദിവസം നീണ്ടു നിൽക്കുന്ന പരിശീലന പരിപാടി നവംബർ 10ന് സമാപിക്കും.
ഡൽഹി ഐ.ഐ.ടി പ്രഫ. ഡോ. ബാബു ജെ. ആലപ്പാട് മുഖ്യാതിധിയായ ചടങ്ങിൽ കോഴിക്കോട് എൻ.ഐ.ടി സിവിൽ എഞ്ചിനീയറിങ് വിഭാഗം മേധാവി പ്രഫ. ടി.എം. മാധവൻ പിള്ള അധ്യക്ഷത വഹിച്ചു. കോഴ്സ് കോർഡിനേറ്റർമാരായ ഡോ. അനന്ദസിങ് ടി.എസ്, ഡോ. ഭാസ്കർ എസ്. എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.