തിരുവനന്തപുരം: പ്ലസ് വൺ സ്കൂൾ /കോമ്പിനേഷൻ ട്രാൻസ്ഫർ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. അലോട്ട്മെന്റ് ലഭിച്ചവർക്ക് തിങ്കളാഴ്ച രാവിലെ 10 മുതൽ ചൊവ്വാഴ്ച വൈകീട്ട് നാലു വരെ പുതിയ സ്കൂളിൽ/ കോഴ്സിൽ പ്രവേശനം നേടാം. അപേക്ഷിച്ച 44,830 പേരിൽ 25,052 പേർക്ക് അലോട്ട്മെന്റ് ലഭിച്ചു. 19,778 പേർക്ക് അലോട്ടമെന്റ് ലഭിച്ചില്ല. അലോട്ട്മെമെന്റ് ലഭിച്ചവരിൽ 20,395 പേർക്ക് സ്കൂൾ മാറ്റമാണ് ലഭിച്ചത്. 4657 പേർക്ക് നേരത്തേയുള്ള സ്കൂളിൽതന്നെ കോഴ്സ് മാറ്റം ലഭിച്ചു. 11,868 പേർക്ക് കോഴ്സ് മാറ്റവും സ്കൂൾ മാറ്റവും ലഭിച്ചു. സ്കൂൾ/ കോമ്പിനേഷൻ ട്രാൻസ്ഫറിന് ശേഷം 33,292 സീറ്റുകളാണ് ഒഴിവുള്ളത്. ഈ സീറ്റുകളിലേക്കായിരിക്കും രണ്ടാം സപ്ലിമെന്ററി അലോട്ട്മെന്റ് നടത്തുക. 120 താൽക്കാലിക ബാച്ചുകൾ അനുവദിച്ച മലപ്പുറത്താണ് കൂടുതൽ പേർക്ക് ട്രാൻസ്ഫർ അലോട്ട്മെന്റ് ലഭിച്ചത്. ജില്ലയിൽ 9519 അപേക്ഷകരിൽ 6728 പേർക്ക് ട്രാൻസ്ഫർ അലോട്ട്മെന്റ് ലഭിച്ചു. ട്രാൻസ്ഫർ അലോട്ട്മെന്റിനുള്ള അപേക്ഷകർ, അലോട്ട്മെന്റ് ലഭിച്ചവർ, ഒഴിവുകൾ എന്നിവ ജില്ല തിരിച്ച്:
തിരുവനന്തപുരം 2284, 1285, 2345
കൊല്ലം 2592, 1466, 2776
പത്തനംതിട്ട 504, 407, 2758
ആലപ്പുഴ 1467, 1081, 2517
കോട്ടയം 1209, 794, 1799
ഇടുക്കി 876, 440, 1064
എറണാകുളം 2881, 1720, 2844
തൃശൂർ 3505, 2090, 2237
പാലക്കാട് 4474, 2000, 1164
മലപ്പുറം 9519, 6728, 8523
കോഴിക്കോട് 6146, 2866, 1124
വയനാട് 1574, 725, 590
കണ്ണൂർ 5285, 1914, 1458
കാസർകോട് 2514, 1536, 2093
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.