പി.​എം. ഫൗ​ണ്ടേ​ഷ​ൻ ടാ​ല​ന്റ് സെ​ർ​ച്ച് പ​രീ​ക്ഷ 14ന്

കോഴിക്കോട്: 2023ലെ പത്താം ക്ലാസ് ഉന്നത വിജയികൾക്കായി മാധ്യമത്തിന്റെ സഹകരണത്തോടെയുള്ള പി.എം. ഫൗണ്ടേഷൻ ടാലന്റ് സെർച്ച് പരീക്ഷ ഒക്ടോബർ 14ന് രാവിലെ 11ന് വിവിധ ജില്ലകളിലെ കേന്ദ്രങ്ങളിൽ നടക്കും. അടിസ്ഥാന ശാസ്ത്രം, സാമൂഹ്യശാസ്ത്രം, പൊതുവിജ്ഞാനം, ഇന്റലിജൻസ് വിഷയങ്ങളിൽ പത്താം ക്ലാസ് നിലവാരത്തിലുള്ള ചോദ്യങ്ങളാണ് രണ്ടു മണിക്കൂർ ഒബ്ജക്റ്റീവ് പരീക്ഷയുടെ സിലബസ്. നിശ്ചിത മാർക്ക് നേടുന്നവർക്ക് കാഷ് അവാർഡും സാക്ഷ്യപത്രവും പത്തുപേർക്ക് 1.25 ലക്ഷം രൂപയുടെ പി.എം സ്കോളർഷിപ്പും ലഭിക്കും.

കൊർദോവ എച്ച്.എസ്.എസ് അമ്പലത്തറ (തിരുവനന്തപുരം), ടി.കെ.എം.എച്ച്.എസ്.എസ് കരിക്കോട് (കൊല്ലം), മാർത്തോമ എച്ച്.എസ്.എസ് പത്തനംതിട്ട (പത്തനംതിട്ട), സെന്റ് സെബാസ്റ്റ്യൻ യു.പി സ്‌കൂൾ തൊടുപുഴ (ഇടുക്കി), ലജ്‌നത്തുൽ മുഹമ്മദിയ എച്ച്.എസ്.എസ് സകരിയ ബസാർ (ആലപ്പുഴ), മുസ്‌ലിം ഗേൾസ് എച്ച്.എസ്.എസ് ഈരാറ്റുപേട്ട (കോട്ടയം), അൽ അമീൻ പബ്ലിക് സ്‌കൂൾ ഇടപ്പള്ളി (എറണാകുളം), അൻസാർ ഇംഗ്ലീഷ് സ്‌കൂൾ പെരുമ്പിലാവ് (തൃശൂർ), പേഴുങ്കര മോഡൽ എച്ച്.എസ് മേപ്പറമ്പ് (പാലക്കാട്), ടി.ഐ.സി സെക്കൻഡറി സ്‌കൂൾ തിരൂർ, പൂപ്പലം ദാറുൽ ഫലാഹ് ഇംഗ്ലീഷ് സ്‌കൂൾ, പെരിന്തൽമണ്ണ (മലപ്പുറം), ജെ.ഡി.ടി ഇസ്‍ലാം എച്ച്.എസ്.എസ് വെള്ളിമാടുകുന്ന്, താഴെ അങ്ങാടി എം.യു.എം. വി. എച്ച്. എസ്, വടകര (കോഴിക്കോട്), എസ്.കെ.ജെ.എം.എച്ച്.എസ്.എസ് കല്പറ്റ (വയനാട്), കൗസർ ഇംഗ്ലീഷ് സ്‌കൂൾ, പുല്ലൂപ്പിക്കടവ് (കണ്ണൂർ), ഇഖ്ബാൽ എച്ച്.എസ്.എസ് (കാസർകോട്) എന്നിവയാണ് വിവിധ ജില്ലകളിലെ പരീക്ഷ കേന്ദ്രങ്ങൾ. www.pmfonline.org എന്ന വെബ്‌സൈറ്റിൽനിന്ന് ഹാൾ ടിക്കറ്റ് ഡൗൺലോഡ് ചെയ്യാം. ഹാൾ ടിക്കറ്റിൽ അനുവദിച്ചിട്ടുള്ള സെന്ററിൽ മാത്രമാണ് പരീക്ഷക്ക് ഹാജരാകേണ്ടത്.

Tags:    
News Summary - P.M. Foundation Talent Search Exam on 14

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.