ലൈംഗികാതിക്രമങ്ങൾ തടയാൻ സ്കൂളുകളിൽ സിസിടിവി സ്ഥാപിക്കാനൊരുങ്ങി മഹാരാഷ്ട്ര. മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസാണ് ഇക്കാര്യം അറിയിച്ചത്. സിസിടിവി സ്ഥാപിക്കാൻ സംസ്ഥാനത്തെ സ്കൂളുകൾക്ക് നിർദേശം നൽകുമെന്നും അദ്ദേഹം പറഞ്ഞു.
നിയമസഭയിൽ ഭരണകക്ഷിയായ ബി.ജെ.പിയുടെ ഉമാഖപാരെ ഉന്നയിച്ച ശ്രദ്ധക്ഷണിക്കലിനു മറുപടി പറയുകയായിരുന്നു ഫഡ്നാവിസ്. മുംബൈയിൽ സ്കൂൾ വിദ്യാർഥിനിയെ പ്രായപൂർത്തിയാകാത്ത രണ്ട് സഹപാഠികൾ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിെൻറ പശ്ചാത്തലത്തിലാണ് ചോദ്യമുന്നയിച്ചത്.
ചില സ്വകാര്യ സ്‌കൂളുകളിൽ നിലവിൽ തന്നെ സിസിടിവി നെറ്റ്‌വർക്കുകൾ ഉണ്ട്. എന്നാൽ എയ്ഡഡ്, അൺ എയ്ഡഡ് സ്‌കൂളുകൾക്ക് സിസിടിവി ക്യാമറകൾ സ്ഥാപിക്കാനാണ് നീക്കം. വിദ്യാഭ്യാസ വകുപ്പിന്റെയും ആഭ്യന്തര വകുപ്പിന്റെയും സംയുക്ത യോഗം ചേർന്ന് കർമപദ്ധതി തയ്യാറാക്കാനാണ് തീരുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.