പ്ലസ് വണിന് സീറ്റ് വർധന, താൽക്കാലിക ബാച്ച്

പ്ലസ് വണിന് സീറ്റ് വർധന, താൽക്കാലിക ബാച്ച്

തിരുവനന്തപുരം: പ്ലസ് വൺ സീറ്റ് ക്ഷാമം പരിഹരിക്കാൻ സീറ്റ് വർധനയും താൽക്കാലിക ബാച്ചുകളും അനുവദിച്ച കഴിഞ്ഞവർഷത്തെ നടപടി ഇത്തവണയും തുടരുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. സീറ്റ് വർധനയിൽ മലബാറിലെ ജില്ലകൾക്ക് മുൻഗണന നൽകും.

കഴിഞ്ഞവർഷം രണ്ട് ഘട്ടമായി 30 ശതമാനം ആനുപാതിക സീറ്റ് വർധനയാണ് ആദ്യം നടപ്പാക്കിയത്. ഇതിന് ശേഷം 75 താൽക്കാലിക ബാച്ചുകൾ അനുവദിക്കുകയും കുട്ടികളില്ലാത്ത നാല് ബാച്ചുകൾ മറ്റ് ജില്ലകളിലേക്ക് മാറ്റിനൽകുകയും ചെയ്തിരുന്നു. ആ നടപടിക്രമം ഈ വർഷവും തുടരേണ്ടിവരുമെന്നും മന്ത്രി പറഞ്ഞു.

21ന് പ്ലസ് ടു ഫലം പ്രസിദ്ധീകരിച്ച ശേഷം പ്ലസ് വൺ പ്രവേശനത്തിനുള്ള നടപടിക്രമങ്ങൾ ആരംഭിക്കും. സീറ്റ് സംബന്ധിച്ച് വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും ആശങ്ക വേണ്ട. ഉപരിപഠനം ആഗ്രഹിക്കുന്നവർക്കെല്ലാം സീറ്റ് ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.

Tags:    
News Summary - Seat increase for Plus One, temporary batch

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.