തിരുവനന്തപുരം: ഫീസ് പുനർനിർണയ നടപടികൾ വൈകുന്ന സാഹചര്യത്തിൽ കഴിഞ്ഞവർഷത്ത െ ഘടനയിൽ ഉപാധികളോടെ സ്വാശ്രയ മെഡിക്കൽ കോളജുകളിൽ പ്രവേശനം നടത്താൻ സർക്കാർ ആ ലോചന. പ്രവേശനം നേടുന്ന വിദ്യാർഥികളിൽനിന്ന് ഫീസ് നിർണയസമിതി നിശ്ചയിക്കുന്ന ഫീ സ് ഒടുക്കാൻ തയാറാണെന്ന ബോണ്ട് വാങ്ങി പ്രവേശന നടപടികൾ ആരംഭിക്കാനാണ് ശ്രമം. ഫീസ് നിർണയസമിതിയുടെ അംഗസംഖ്യ പത്തിൽനിന്ന് അഞ്ചായി കുറയ്ക്കാനുള്ള ബിൽ നിയമസഭ പാസാക്കിയെങ്കിലും ഗവർണറുടെ അംഗീകാരത്തിനുശേഷം വിജ്ഞാപനമായി ഇറങ്ങാൻ ഇനിയും സമയമെടുക്കും. വിജ്ഞാപനമിറങ്ങി ചുരുങ്ങിയത് ഒരു മാസമെങ്കിലും ഫീസ് നിർണയത്തിന് വേണമെന്ന നിലപാടിലാണ് സമിതി അധ്യക്ഷൻ. അപ്പോഴേക്കും മെഡിക്കൽ കൗൺസിൽ നിശ്ചയിച്ച ഷെഡ്യൂൾ പ്രകാരമുള്ള സമയം അതിക്രമിക്കും.
ഇൗ സാഹചര്യത്തിൽ കഴിഞ്ഞവർഷം നിശ്ചയിച്ച ഫീസ് ഇൗടാക്കുകയും സമിതിയുടെ ഫീസ് നിർണയം പൂർത്തിയാകുന്ന മുറക്ക് ബാക്കി തുക നൽകാൻ തയാറാണെന്നരീതിയിൽ ബോണ്ട് വാങ്ങാനുമാണ് ആലോചന. കഴിഞ്ഞവർഷം ജസ്റ്റിസ് രാേജന്ദ്രബാബു അധ്യക്ഷനായ സമിതി നിശ്ചയിച്ച ഫീസ് ഹൈകോടതി റദ്ദാക്കുകയും പുനർനിർണയത്തിന് നിർദേശിക്കുകയും ചെയ്തിരുന്നു. എന്നാൽ, സമിതിയുടെ ക്വോറം പ്രശ്നമായതോടെയാണ് പത്തംഗസമിതിയെ അഞ്ചിലേക്ക് ചുരുക്കാൻ സർക്കാർ തീരുമാനിച്ചത്. ഇതിനായി ഒാർഡിനൻസ് കൊണ്ടുവരാൻ ശ്രമിച്ചപ്പോൾ തെരഞ്ഞെടുപ്പ് കമീഷെൻറ അനുമതി വൈകിയതോടെയാണ് നിയമസഭയിൽ ബിൽ അവതരിപ്പിച്ചത്. ഇൗ അധ്യയനവർഷത്തെയും കഴിഞ്ഞവർഷത്തെയും ഫീസാണ് നേരത്തേ സമിതി നിശ്ചയിച്ചിരുന്നത്.
അതേസമയം, മെഡിക്കൽ, അനുബന്ധ കോഴ്സുകളിൽ പ്രേവശനത്തിനായി വിജ്ഞാപനമിറക്കുന്നതിനുള്ള സർക്കാർ ഉത്തരവ് വൈകുകയാണ്. സ്വാശ്രയ കോളജുകളിലെ സീറ്റ് നികത്തേണ്ട സംവരണം ഉൾപ്പെടെയുള്ളവ നിശ്ചയിച്ചാണ് സർക്കാർ ഉത്തരവിറക്കേണ്ടത്. ഇൗ ഉത്തരവിറങ്ങിയാൽ മാത്രമേ പ്രവേശന നടപടികൾ ആരംഭിക്കാനാവൂ. ഇതിനുപുറമെ ഇൗ വർഷം സാമ്പത്തികസംവരണത്തിെൻറ ഭാഗമായി ഏഴ് സർക്കാർ മെഡിക്കൽ കോളജുകളിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർഥികൾക്ക് പ്രവേശനം ഉറപ്പാക്കാൻ സീറ്റ് വർധന നടപ്പാക്കിയിട്ടുണ്ട്. വ്യത്യസ്ത എണ്ണം സീറ്റുകളാണ് ഒാരോ കോളജിലും വർധിപ്പിച്ചത്. ഒാരോ കോളജിലും എത്ര സീറ്റ് വീതമാണ് ഇൗ ക്വോട്ടയിൽ നികത്തേണ്ടത് എന്നത് സംബന്ധിച്ചും സർക്കാർ ഉത്തരവിറക്കണം. ഇതിന് പുറമെ സ്വാശ്രയ മെഡിക്കൽ കോളജുകളിൽ 15 ശതമാനം ക്വോട്ട സീറ്റ് സംസ്ഥാനത്തിന് പുറത്തുനിന്നുള്ള അപേക്ഷകർക്കായി നീക്കിവെക്കാൻ തീരുമാനിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.