കണ്ണൂർ: നൈപുണ്യ വികസന കോഴ്സുകൾ വിഭാവനം ചെയ്തു നടപ്പാക്കുന്നതിന് ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ നൈപുണ്യ വികസന ഏജൻസിയായ അസാപ് കേരളയും കണ്ണൂർ സർവകലാശാലയും കൈകോർക്കുന്നു. ഇതിന്റെ ഭാഗമായുള്ള ധാരണപത്രം ഇരുവരും സർവകലാശാലയിൽ നടന്ന ചടങ്ങിൽ ഒപ്പുവെച്ചു.
നൈപുണ്യ വികസനത്തിന് വേണ്ടുന്ന സഹകരണം, ട്രെയിനിങ് പദ്ധതികളുടെ വികസനം, നൈപുണ്യ കോഴ്സുകളുടെ ഉള്ളടക്ക വികസനം എന്നീ മേഖലകളിൽ ഇരുവരും സഹകരിക്കും. കണ്ണൂർ സർവകലാശാല രജിസ്ട്രാർ പ്രഫ. ജോബി കെ. ജോസ്, അസാപ് കേരള ചെയർമാൻ ആൻഡ് മാനേജിങ് ഡയറക്ടർ ഇൻചാർജ് അൻവർ ഹുസൈൻ എന്നിവർ കണ്ണൂർ സർവകലാശാല വൈസ് ചാൻസലർ പ്രഫ. ഗോപിനാഥ് രവീന്ദ്രന്റെ സാന്നിധ്യത്തിൽ ധാരണപത്രത്തിൽ ഒപ്പുവെച്ചു.
കണ്ണൂർ സർവകലാശാല പ്രൊ വൈസ് ചാൻസലർ പ്രഫ. എ. സാബു, അസാപ് ട്രെയിനിങ് വിഭാഗം മേധാവി ഐ.പി ലൈജു, അസാപ് ജില്ല പ്രോഗ്രാം മാനേജർ കൃഷ്ണൻ കോളിയോട്ട്, കണ്ണൂർ സർവകലാശാല മാനേജ്മെൻറ് സ്റ്റഡീസ് ഡിപ്പാർട്ട്മെന്റിലെ അസിസ്റ്റന്റ് പ്രഫ. അനീഷ് കുമാർ, മോനിഷ മോഹനൻ, ആശിഷ് ഫ്രാൻസിസ്, സി. സുബിൻ മോഹൻ, പി.എസ്. ശ്രുതി പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.