സിവിൽ സർവിസ് പഠനത്തിന് സോളിഡാരിറ്റി സ്കോളർഷിപ്

കോഴിക്കോട്: 2022ലെ സിവിൽ സർവിസ് പരീക്ഷ എഴുതാൻ തയാറെടുക്കുന്ന യോഗ്യരായ 100 വിദ്യാർഥികൾക്ക് സോളിഡാരിറ്റി സ്കോളർഷിപ് നൽകും. ഒരു വിദ്യാർഥിക്ക് 85,000 രൂപയാണ് ലഭിക്കുക.

ഒരുവർഷം നീണ്ടുനിൽക്കുന്ന 'സ്മാർട്ട് 100' ഓൺലൈൻ സിവിൽ സർവിസ് പരിശീലന പദ്ധതിയുടെ രണ്ടാം ബാച്ചിൽ അഡ്മിഷൻ ലഭിക്കുന്ന വിദ്യാർഥികൾക്കാണ് ആനുകൂല്യം.33 വയസ്സ് തികയാത്ത ബിരുദധാരികൾക്കും അവസാനവർഷ വിദ്യാർഥികൾക്കും അപേക്ഷിക്കാം.

അപേക്ഷ സമർപ്പിക്കുന്നതിന് bit.ly/smart100apply എന്ന ലിങ്ക് തുറക്കുകയോ www.solidarityym.org എന്ന വെബ്സൈറ്റ് സന്ദർശിക്കുകയോ ചെയ്യണം.

അവസാന തീയതി: ജൂൺ 30. ഫോൺ: 7736478760.

Tags:    
News Summary - Solidarity Scholarship for Civil Service Studies

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.