തിരുവനന്തപുരം: എസ്.എസ്.എൽ.സി, പ്ലസ്ടു, വൊക്കേഷനൽ ഹയർെസക്കണ്ടറി പരീക്ഷകൾ മെയ് 26 മുതൽ 30 വരെ നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്തസമ്മേളനത്തിൽ അറിയിച്ചു. കേന്ദ്ര അനുമതി ലഭിച്ച സാഹചര്യത്തിലാണ് മുൻ നിശ്ചയിച്ച പ്രകാരം തന്നെ പരീക്ഷ നടത്തുന്നത്.
പരീക്ഷ ടൈംടേബിൾ നേരത്തെ പ്രസിദ്ധീകരിച്ചിരുന്നു. ആവശ്യമായ മുൻകരുതലും ഗതാഗത സൗകര്യവും ഒരുക്കും. എല്ലാ വിദ്യാർഥികൾക്കും പരീക്ഷ എഴുതാൻ കഴിയുമെന്നും മുഖ്യമന്ത്രി പറഞ്ഞു. രക്ഷിതാക്കൾക്ക് ആശങ്ക വേണ്ട. പ്രത്യേകമായ പ്രശ്നങ്ങൾ ശ്രദ്ധയിൽപെടുത്തിയാൽ പരിഹാരമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. പരീക്ഷ ജൂണിലേക്ക് മാറ്റിയതായി രാവിലെ വാർത്തകൾ പുറത്തുവന്നിരുന്നു.
കോവിഡ് നിയന്ത്രണം കാരണം ഏതെങ്കിലും വിദ്യാർഥികൾക്ക് പരീക്ഷയിൽ പങ്കെടുക്കാൻ സാധിക്കാതെ വരികയാണെങ്കിൽ അവർക്ക് പിന്നീട് വരുന്ന സേ പരീക്ഷയിൽ റെഗുലറായി പരീക്ഷ എഴുതാൻ സാധിക്കുമെന്ന് സർക്കാർ അറിയിച്ചു. ഉന്നത വിദ്യാഭ്യാസത്തിനുള്ള അവസരം ഈ കുട്ടികൾക്ക് മറ്റു വിദ്യാർഥികളോടൊപ്പം സാധ്യമാകുന്ന രീതിയിൽ പരീക്ഷ ക്രമീകരിക്കും.
ലോക്ഡൗണിന് മുമ്പ് പൂർത്തിയാകാതെ പോയ മൂന്നു വിഷയങ്ങളിലെ പരീക്ഷകളാണ് എസ്.എസ്.എൽ.സി വിദ്യാർഥികൾക്ക് ഇനി നടക്കാനുള്ളത്. മെയ് 26ന് കണക്ക്, 27ന് ഫിസിക്സ്, 28ന് െകമിസ്ട്രി എന്നിങ്ങനെയാണ് പരീക്ഷ ക്രമം. എല്ലാ പരീക്ഷകളും ഉച്ചക്ക് ശേഷമാണ് നടക്കുക.
ഹയർസെക്കൻഡറി പരീക്ഷകൾ മെയ് 26 മുതൽ 30 വരെ നടക്കും. പ്ലസ് വൺ, പ്ലസ് ടു പരീക്ഷകൾ മിക്കതും രാവിലെയാണ് നടക്കുക. 27ന് പ്ലസ് വൺ വിദ്യാർഥികൾക്ക് രാവിലെ മ്യൂസിക്, അക്കൗണ്ടൻസി, ജ്യോഗ്രഫി, സോഷ്യൽ വർക്, സംസ്കൃത സാഹിത്യം എന്നിവ നടക്കും. അന്ന് പ്ലസ് ടു വിദ്യാർഥികൾക്ക് ബയോളജി, ജിയോളജി, സംസ്കൃത ശാസ്ത്രം, ഇലക്ട്രോണിക്സ്, കമ്യൂണിക്കേറ്റിവ് ഇംഗ്ലീഷ്, സ്റ്റാറ്റിസ്റ്റിക്സ്, പാർട്ട്മൂന്ന് ലാംഗ്വേജസ്. 28ന് പ്ലസ് വൺ വിദ്യാർഥികൾക്ക് ഇക്കണോമിക്സ്, പ്ലസ്ുവിന് ബിസിനസ് സ്റ്റഡീസ്, സൈക്കോളജി, ഇലക്ട്രോണിക്സ് സർവിസ് ടെക്നോളജി, ഇലക്ട്രോണിക് സിസ്റ്റംസ് എന്നീ പരീക്ഷകൾ നടക്കും.
29ന് പ്ലസ് വൺ-ഫിസിക്സ്, ഫിലോസഫി, ഇംഗ്ലീഷ് ലിി്ററേച്ചർ, സോഷ്യോളജി എന്നിവ ഉച്ചക്കുശേഷം നടക്കും. 29ന് രാവിലെ പ്ലസ് ടു വിദ്യാർഥികൾ്ക്ക് ഹിസ്റ്ററി, ഇസ്ലാമിക് ഹിസ്റ്ററി ആൻഡ് കൾച്ചർ, കമ്പ്യൂട്ടർ അപ്ലിക്കേഷൻ. ഹോം സയൻസ്, കമ്പ്യൂട്ടർ സയൻസ് പരീക്ഷകളാണ് നടക്കുക.
30ന് പ്ലസ് വണിന് ഉച്ചകഴിഞ്ഞ് കെമിസ്ട്രി, ഗാന്ധിയൻ സ്റ്റഡീസ്, ആന്ത്രോപോളജി. അന്ന് പ്ലസ്ടുവിന് രാവിലെ മാത്തമാറ്റിക്സ്, പൊളിറ്റിക്കൽ സയൻസ്, ജേർണലിസം എന്നിങ്ങനെയാണ് പരീക്ഷകൾ.
വി.എച്ച്.എസ്.ഇ പരീക്ഷ മെയ് 26ന് നടക്കും. എൻറർപ്രണർഷിപ് ഡെവവലപ്മെൻറ് പരീക്ഷയാണ് പ്ലസ്വൺ, പ്ലസ്ടു വിദ്യാർഥികൾക്ക് നടക്കാനുള്ളത്. 26ന് രാവിലെയാണ് പരീക്ഷ.
എസ്.എസ്.എൽ.സി
പ്ലസ് ടു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.