വിദേശ പഠനം: 'മാധ്യമം' സെമിനാർ 24ന്

പെരിന്തൽമണ്ണ: വിദേശപഠനം സ്വപ്നം കാണുന്ന വിദ്യാർഥികൾക്ക് 'മാധ്യമ'ത്തിന്‍റെ നേതൃത്വത്തിൽ സെപ്റ്റംബർ 24ന് പെരിന്തൽമണ്ണ ഡൗൺടൗൺ ഹോട്ടലിൽ സൗജന്യ സെമിനാർ നടത്തുന്നു. രാവിലെ 9.30ന് തുടങ്ങും. 

വിദേശ വിദ്യാഭ്യാസ രംഗത്തെ പ്രമുഖ സ്ഥാപനമായ 'മാറ്റ്ഗ്ലോബർ സ്റ്റഡി അബ്രോഡ്' ആണ് പങ്കാളി. ഓരോ വിദ്യാർഥിയുടെയും അഭിരുചിക്കനുസരിച്ചുള്ള കോഴ്സുകളും അത് ലഭ്യമാകുന്ന ലോകത്തെ മികച്ച യൂനിവേഴ്സിറ്റികളും സെമിനാർ വഴി അ റിയാനാവും. വിദേശപഠനത്തിനുള്ള ആപ്ലിക്കേഷൻ പ്രോസസ് മുതൽ വിദേശത്തെ താമസം വരെയുള്ള എല്ലാ സേവനങ്ങളും മാറ്റ്ഗ്ലോബറിലൂടെ വിദ്യാർഥികൾക്ക് സർവിസ് ചാർജില്ലാതെ ലഭ്യമാണ്.




മാറ്റ്ഗ്ലോബർ വഴി ആയിരത്തിലേറെ വിദ്യാർഥികൾ യു.കെ, യു. എസ്.എ, കാനഡ, ആസ്ട്രേലിയ, ജർമനി, അയർലൻഡ് എന്നീ രാ ജ്യങ്ങളിൽ പഠിക്കുന്നുണ്ട്. 

കോഴിക്കോട്, പെരിന്തൽമണ്ണ, വയനാട്, കണ്ണൂർ, കോട്ടയം, ദുബൈ എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന മാറ്റ്ഗ്ലോബറിന്റെ എജു എക്സ്പേർട്ടുകളുമായി വിദ്യാർഥികൾക്ക് ബന്ധപ്പെടാം. സെമിനാറിൽ 'മാധ്യമം' പ്രതിനിധികൾ, യൂനിവേഴ്സിറ്റി പ്രതിനിധികൾ, കരിയർ കോച്ച് ഷമ്മാസ് എന്നിവരും യു.കെ അലുമ്നി അഡ്രസിങ്ങിന് ഷുഐബ് (എം. ബി.എ ലീഡർഷിപ്, എഡിങ്ബർഗ് നാപ്പിയർ യൂനിവേഴ്സിറ്റി), പാനൽ ഡിസ്കഷൻ ഓഫ് ഇൻഡസ്ട്രി എക്സ്പേർട്ട്സ് റെഗിൽ രാജ് (സീനിയർ സ്റ്റുഡന്റ് കൗൺസലർ), ടി.പി. അഷ്റഫ് (ഇൻഡസ്ട്രി എക്സ്പേർട്ട്), ജിഷാൻ മുഹമ്മദ് (പ്രോസസിങ് ഹെഡ്), മുഹമ്മദ് ഡാനിഷ് (എം.ഡി, മാറ്റ്ഗ്ലോബർ), ഫോറിൻ യൂനിവേഴ്സിറ്റി ഡെലിഗേറ്റുകൾ, ഫോറിൻ യൂനിവേഴ്സിറ്റി അലുമ്നികൾ എന്നിവരും പങ്കെടുക്കും.

ഓവർസീസ് എജുക്കേഷൻ വിദഗ്ധരുമായി നേരിട്ട് സംവദി ക്കാനുള്ള അവസരം ഉണ്ടാവും.

കൂടുതൽ വിവരങ്ങൾക്ക് വിളിക്കൂ : 9645006326

രജിസ്‌ട്രേഷൻ ലിങ്ക്: https://madhyamam.com/eduseminartsr 

Tags:    
News Summary - Study Abroad: Madhyamam Seminar on 24th

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.