തിരുവനന്തപുരം: നവംബര്‍ ഒന്നിന് സ്കൂള്‍ തുറക്കുന്നതിെൻറ സന്തോഷം കുട്ടികള്‍ക്കും രക്ഷാകർത്താക്കള്‍ക്കും അധ്യാപകര്‍ക്കും കൈറ്റ് വിക്ടേഴ്സ് ചാനലിലൂടെ പങ്കുവെക്കാന്‍ അവസരമൊരുക്കുന്നു. ഡിജിറ്റല്‍ ക്യാമറയിലോ നല്ല ക്യാമറ ക്വാളിറ്റിയുള്ള മൊബൈലിലോ ശബ്ദവ്യക്തതയോടെ ഷൂട്ട് ചെയ്ത വിഡിയോകളാണ് വേണ്ടത്. മൊബൈലിലാണ് ചെയ്യുന്നതെങ്കില്‍ ഹൊറിസോണ്ടലായി ഷൂട്ട് ചെയ്യണം.
പരമാവധി മൂന്ന് മിനിറ്റ് ദൈര്‍ഘ്യമുള്ള വിഡിയോകള്‍ എം.പി 4 ഫോര്‍മാറ്റിലായിരിക്കണം. അയക്കുന്ന ആളിെൻറ പേരും വിലാസവും ഫോണ്‍ നമ്പരും ബന്ധപ്പെട്ട സ്കൂളിെൻറ പേരും ഉള്‍പ്പെടെ വിക്ടേഴ്സിെൻറ ചാനലുകളില്‍ സംപ്രേഷണ അനുമതി നല്‍കിയും വേണം സൃഷ്ടികള്‍ അയക്കാന്‍. കൈറ്റിെൻറ ജില്ല ഓഫിസുകളിലേക്ക് ഇ മെയില്‍ വഴിയാണ് വിഡിയോകള്‍ സമര്‍പ്പിക്കേണ്ടത്. തെരഞ്ഞെടുക്കുന്നവ മാത്രമായിരിക്കും സംപ്രേഷണം ചെയ്യുക. ജില്ലതല ഇ മെയില്‍ വിലാസങ്ങള്‍ കൈറ്റ് വെബ്സൈറ്റായ www.kite.kerala.gov.in ലെ നോട്ടിഫിക്കേഷന്‍ വിഭാഗത്തില്‍ ലഭിക്കും. ഒക്ടോബര്‍ 25 ആണ് വിഡിയോകള്‍ ലഭിക്കേണ്ട അവസാനതീയതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.