തിരുവനന്തപുരം: സ്കൂളുകൾ പൂർണമായും തുറക്കുന്ന തിങ്കളാഴ്ച മുതൽ വിക്ടേഴ്സ് ചാനൽ വഴിയുള്ള ക്ലാസുകളുടെ ടൈംടേബിളിൽ മാറ്റം വരുമെന്ന് മന്ത്രി വി. ശിവൻകുട്ടി. പാഠഭാഗങ്ങൾ തീർക്കുന്നതുമായി ബന്ധപ്പെട്ട് കർശന മേൽനോട്ടം വേണമെന്നും വകുപ്പിന് കീഴിലുള്ള സ്വയംഭരണ/ ഗ്രാൻഡ് ഇൻ എയ്ഡ് സ്ഥാപനങ്ങളുടെ മേധാവികളുടെ യോഗത്തിൽ സംസാരിക്കവെ മന്ത്രി പറഞ്ഞു. സ്കൂളുകൾ പൂർണമായി തുറക്കുന്നതുമായി ബന്ധപ്പെട്ടുള്ള ശുചീകരണ പ്രവർത്തനങ്ങൾക്ക് സ്ഥാപനങ്ങൾ ആവശ്യമായ സഹായങ്ങൾ നൽകണമെന്ന് മന്ത്രി നിർദേശിച്ചു. എസ്.ഐ.ഇ.ടി, എസ്.ഐ.ഇ.എം.എ.ടി തുടങ്ങിയ സ്ഥാപനങ്ങൾ പരീക്ഷക്ക് ഉതകുന്ന രീതിയിൽ കൂടുതൽ വിഭവങ്ങൾ തയാറാക്കി വിതരണം ചെയ്യണം. സാക്ഷരത മിഷന് കീഴിലുള്ള പ്രേരകുമാരുടെ സേവനം സ്കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട എല്ലാ പ്രവർത്തനങ്ങൾക്കും ഉപയോഗിക്കണമെന്നും മന്ത്രി നിർദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.