വിദ്യാഭ്യാസമികവിന്​; അറിയാം പത്ത്​ സ്​കോളർഷിപ്പുകൾ കൂടി

ഠനത്തിൽ ഉന്നത വഴിയിലെത്താൻ സഹായിക്കുന്നവയാണ്​ സ്​കോളർഷിപ്പുകൾ. വിദ്യാഭ്യാസ ആവശ്യങ്ങൾക്ക്​ സാമ്പത്തികമായി സഹായം ലഭിക്കുന്നതിനൊപ്പം വിദ്യാർഥികൾക്ക്​ ആത്മവിശ്വാസം വർധിപ്പിക്കുന്നവ കൂടിയാണ്​ സ്​കോളർഷിപ്പുകൾ. സ്കോ​​ള​​ർ​​ഷി​​പ്പു​​ക​​ളു​​ടെ വെ​​ബ്‌​​സൈ​​റ്റ് ഉ​​പ​​യോ​​ഗി​​ച്ച് അ​​ത​​ത് സ്കോ​​ള​​ർ​​ഷി​​പ്പു​​ക​​ൾ​​ക്ക് അ​​പേ​​ക്ഷി​​ക്കാ​​ൻ ത​​നി​​ക്ക് അ​​ർ​​ഹ​​ത ഉ​​ണ്ടോ​​യെ​​ന്ന് ആദ്യം അ​​ന്വേ​​ഷി​​ക്ക​​ണം. സ്‌​​കോ​​ള​​ർ​​ഷി​​പ്പി​​ന് ര​​ജി​​സ്​​​റ്റ​​ർ ചെ​​യ്യു​​മ്പോ​​ൾ ല​​ഭി​​ക്കു​​ന്ന യൂ​​സ​​ർ നെ​​യി​​മും പാ​​സ് വേ​​ഡും ഒ​​രി​​ട​​ത്ത് രേ​​ഖ​​പ്പെ​​ടു​​ത്തു​​ന്ന​​ത് ന​​ന്നാ​​യി​​രി​​ക്കും. പി​​ന്നീ​​ട് മ​​റ​​ന്നു​​പോ​​യാ​​ലും രേ​​ഖ​​പ്പെ​​ടു​​ത്തി​​യ​​ത് ഉ​​പ​​ക​​രി​​ക്കും.

അ​​പേ​​ക്ഷ സ​​മ​​ർ​​പ്പി​​ക്കു​​ന്ന​​തി​​നു മു​​മ്പാ​​യി ഓ​​രോ സ്കോ​​ള​​ർ​​ഷി​​പ്പി​െ​​ൻ​​റ​​യും മാ​​ർ​​ഗ​​നി​​ർ​​ദേ​​ശ​​ങ്ങ​​ൾ പൂ​​ർ​​ണ​​മാ​​യും വാ​​യി​​ച്ചു മ​​ന​​സ്സി​​ലാ​​ക്ക​​ണം. അ​​പേ​​ക്ഷ സ​​മ​​ർ​​പ്പി​​ച്ചു​​ക​​ഴി​​യു​​മ്പോ​​ൾ ല​​ഭി​​ക്കു​​ന്ന പ്രി​​ൻ​​റ്​ ഔ​​ട്ട് സൂ​​ക്ഷി​​ച്ചു​​വെ​​ക്കാ​​ൻ മ​​റ​​ക്ക​​രു​​ത്.അ​​പേ​​ക്ഷ​​ക​​ൻ ഏ​​തെ​​ങ്കി​​ലും ദേ​​ശ​​സാ​​ൽ​​കൃ​​ത ബാ​​ങ്കി​െ​​ൻ​​റ കീ​​ഴി​​ലു​​ള്ള അ​​ക്കൗ​​ണ്ട് എ​​ടു​​ത്തി​​രി​​ക്ക​​ണം. പ​​ല സ്കോ​​ള​​ർ​​ഷി​​പ്പു​​ക​​ളും അ​​പേ​​ക്ഷ​​ക​െ​​ൻ​​റ പേ​​രി​​ലു​​ള്ള അ​​ക്കൗ​​ണ്ടാ​​ണ്‌ ആ​​വ​​ശ്യ​​പ്പെ​​ടു​​ന്ന​​ത്.

ക​​രു​​തി​​വെ​​ക്കേ​​ണ്ട രേ​​ഖ​​ക​​ൾ

1. സ്‌​​കോ​​ള​​ർ​​ഷി​​പ്പി​​നു​​വേ​​ണ്ടി നി​​ഷ്‌​​ക​​ർ​​ഷി​​ക്ക​​പ്പെ​​ട്ട രീ​​തി​​യി​​ലു​​ള്ള അ​​പേ​​ക്ഷ.

2. പാ​​സ്പോ​​ർ​​ട്ട് സൈ​​സ് ഫോ​​ട്ടോ

3. യോ​​ഗ്യ​​ത പ​​രീ​​ക്ഷ​​ക​​ളു​​ടെ സാ​​ക്ഷ്യ​​പ്പെ​​ടു​​ത്തി​​യ പ​​ക​​ർ​​പ്പു​​ക​​ൾ

4. ജാ​​തി/​​മ​​ത സ​​ർ​​ട്ടി​​ഫി​​ക്ക​​റ്റു​​ക​​ൾ

5. വ​​രു​​മാ​​ന സ​​ർ​​ട്ടി​​ഫി​​ക്ക​​റ്റ്

1. സ്​​​റ്റേ​​റ്റ് മെ​​റി​​റ്റ് സ്കോ​​ള​​ർ​​ഷി​​പ്

യോ​​ഗ്യ​​ത കേ​​ര​​ള​​ത്തി​​ലെ സ​​ർ​​വ​​ക​​ലാ​​ശാ​​ല​​ക​​ളി​​ലോ ഗ​​വ. /എ​​യ്‌​​ഡ​​ഡ്‌ ആ​​ർ​​ട്സ് ആ​​ൻ​​ഡ് സ​​യ​​ൻ​​സ് കോ​​ള​​ജു​​ക​​ളി​​ലോ യൂ​​നി​​വേ​​ഴ്‌​​സി​​റ്റി ഡി​​പ്പാ​​ർ​​ട്മെ​​ൻ​​റു​​ക​​ളി​​ലോ പ​​ഠി​​ക്കു​​ന്ന ആ​​ദ്യ​​വ​​ർ​​ഷ ബി​​രു​​ദ, ബി​​രു​​ദാ​​ന​​ന്ത​​ര വി​​ദ്യാ​​ർ​​ഥി​​ക​​ൾ​​ക്ക് അ​​പേ​​ക്ഷി​​ക്കാം. വാ​​ർ​​ഷി​​ക വ​​രു​​മാ​​നം ഒ​​രു ല​​ക്ഷം രൂ​​പ​​യി​​ൽ ക​​വി​​യ​​രു​​ത്. അ​​പേ​​ക്ഷ​​ക​​ർ കേ​​ര​​ള​​ത്തി​​ലെ സ്ഥി​​ര​​താ​​മ​​സ​​ക്കാ​​രാ​​യി​​രി​​ക്ക​​ണം.

തി​​ര​​ഞ്ഞെ​​ടു​​ത്ത 300 ബി​​രു​​ദ വി​​ദ്യാ​​ർ​​ഥി​​ക​​ൾ​​ക്ക് പ്ര​​തി​​വ​​ർ​​ഷം 1250 രൂ​​പ​​യും ബി​​രു​​ദാ​​ന​​ന്ത​​ര വി​​ദ്യാ​​ർ​​ഥി​​ക​​ൾ​​ക്ക് പ്ര​​തി​​വ​​ർ​​ഷം 1500 രൂ​​പ​​യും ല​​ഭി​​ക്കും. വെബ്‌സൈറ്റ് : www.dcescholarship.gov.in

2. പ്ര​​തി​​ഭ സ്കോ​​ള​​ർ​​ഷി​​പ്

യോ​​ഗ്യ​​ത കേ​​ര​​ള ശാ​​സ്ത്ര സാ​​ങ്കേ​​തി​​ക പ​​രി​​സ്ഥി​​തി കൗ​​ൺ​​സി​​ൽ (കെ.​​എ​​സ്.​​സി.​​എ​​സ്.​​ടി.​​ഇ) ന​​ൽ​​കു​​ന്ന സ്കോ​​ള​​ർ​​ഷി​​പ്പാ​​ണി​​ത്. ഹ​​യ​​ർ സെ​​ക്ക​​ൻ​​ഡ​​റി പ​​രീ​​ക്ഷ ഉ​​ന്ന​​ത നി​​ല​​വാ​​ര​​ത്തി​​ൽ വി​​ജ​​യി​​ച്ച് മാ​​ത്ത​​മാ​​റ്റി​​ക്ക​​ൽ സ​​യ​​ൻ​​സ്, ഫി​​സി​​ക്ക​​ൽ സ​​യ​​ൻ​​സ്, ലൈ​​ഫ് സ​​യ​​ൻ​​സ് തു​​ട​​ങ്ങി​​യ അ​​ടി​​സ്ഥാ​​ന ശാ​​സ്ത്ര വി​​ഷ​​യ​​ങ്ങ​​ളി​​ലെ ആ​​ദ്യ വ​​ർ​​ഷ ബി​​രു​​ദ​​ക്കാ​​ർ​​ക്ക് അ​​പേ​​ക്ഷി​​ക്കാം.

ആ​​ദ്യ വ​​ർ​​ഷം 12000 രൂ​​പ​​യാ​​ണ് ല​​ഭി​​ക്കു​​ക. തു​​ട​​ർ​​ന്നു​​ള്ള വ​​ർ​​ഷ​​ങ്ങ​​ളി​​ൽ 18000, 24000 എ​​ന്നി​​ങ്ങ​​നെ ല​​ഭി​​ക്കും. ബി​​രു​​ദ കോ​​ഴ്‌​​സി​​ന് 75 ശ​​ത​​മാ​​നം മാ​​ർ​​ക്ക് നേ​​ടി​​യാ​​ൽ ബി​​രു​​ദാ​​ന​​ന്ത​​ര ബി​​രു​​ദ​​ത്തി​​നും സ്കോ​​ള​​ർ​​ഷി​​പ് ന​​ൽ​​കും. ആ​​ദ്യ വ​​ർ​​ഷം 40000 രൂ​​പ​​യും ര​​ണ്ടാം വ​​ർ​​ഷം 60000 രൂ​​പ​​യും ല​​ഭി​​ക്കും. വെബ്‌സൈറ്റ് : https://kscste.kerala.gov.in/category/announcements

3. വി​​ദ്യ സ​​മു​​ന്ന​​തി സ്‌​​കോ​​ള​​ർ​​ഷി​​പ്പു​​ക​​ൾ

യോ​​ഗ്യ​​ത കു​​ടും​​ബ​​വാ​​ർ​​ഷി​​ക വ​​രു​​മാ​​നം ര​​ണ്ടു​​ല​​ക്ഷം രൂ​​പ​​യി​​ൽ ക​​വി​​യാ​​ത്ത മു​​ന്നാ​​ക്ക സ​​മു​​ദാ​​യ വി​​ദ്യാ​​ർ​​ഥി​​ക​​ൾ​​ക്ക് അ​​പേ​​ക്ഷി​​ക്കാം . കേ​​ര​​ള സം​​സ്ഥാ​​ന മു​​ന്നാ​​ക്ക സ​​മു​​ദാ​​യ കോ​​ർ​​പ​​റേ​​ഷ​​ൻ ന​​ൽ​​കു​​ന്ന സ്കോ​​ള​​ർ​​ഷി​​പ്പാ​​ണി​​ത് . അ​​പേ​​ക്ഷ​​ക​​ർ സ​​ർ​​ക്കാ​​ർ/ എ​​യ്‌​​ഡ​​ഡ്‌ സ്‌​​കൂ​​ൾ/​​കോ​​ള​​ജ് /സ്ഥാ​​പ​​ന​​ങ്ങ​​ളി​​ൽ പ​​ഠി​​ക്കു​​ന്ന​​വ​​രാ​​യി​​രി​​ക്ക​​ണം. പ്ര​​തി​​വ​​ർ​​ഷം 2000 രൂ​​പ മു​​ത​​ൽ 8000 രൂ​​പ വ​​രെ വെബ്‌സൈറ്റ് : www.kswcfc.org

4. ഇ​​ന്ദി​​ര ഗാ​​ന്ധി ഒ​​റ്റ​​പ്പെ​​ൺ​​കു​​ട്ടി സ്കോ​​ള​​ർ​​ഷി​​പ്

യോ​​ഗ്യ​​ത മാ​​താ​​പി​​താ​​ക്ക​​ൾ​​ക്ക് ഒ​​രേ​​യൊ​​രു മ​​ക​​ളേ​​യു​​ള്ളൂ​​വെ​​ങ്കി​​ൽ ഇ​​ന്ദി​​ര ഗാ​​ന്ധി​​യു​​ടെ പേ​​രി​​ലു​​ള്ള സിം​​ഗി​​ൾ ഗേ​​ൾ ചൈ​​ൽ​​ഡ് സ്കോ​​ള​​ർ​​ഷി​​പ് ല​​ഭി​​ക്കും. പ​​ത്താം​​ത​​രം പാ​​സാ​​യ​​വ​​ർ​​ക്കാ​​ണ് അ​​വ​​സ​​രം. എ​​ൻ.​​ആ​​ർ.​​ഐ​​ക്കാ​​ർ​​ക്കും അ​​പേ​​ക്ഷി​​ക്കാം . എ​​ന്നാ​​ൽ ഇ​​വ​​രു​​ടെ ട്യൂ​​ഷ​​ൻ ഫീ​​സ് മാ​​സം 6000 രൂ​​പ ക​​വി​​യ​​രു​​ത്. ഒ​​റ്റ​​പ്ര​​സ​​വ​​ത്തി​​ൽ ഒ​​ന്നി​​ലേ​​റെ പെ​​ൺ​​കു​​ട്ടി​​ക​​ൾ ജ​​നി​​ച്ചാ​​ലും മ​​റ്റു സ​​ഹോ​​ദ​​ര​​ങ്ങ​​ളി​​ല്ലെ​​ങ്കി​​ൽ ഒ​​റ്റ​​പ്പെ​​ൺ​​കു​​ട്ടി എ​​ന്ന പ​​രി​​ഗ​​ണ​​ന​​ക്ക് അ​​ർ​​ഹ​​ത​​യു​​ണ്ട്.

11, 12 ക്ലാ​​സു​​ക​​ളി​​ൽ മാ​​സം 500 രൂ​​പ വീ​​തം അ​​നു​​വ​​ദി​​ക്കും. ബി​​രു​​ദ​​ത്തി​​ന് ആ​​യി​​ര​​വും ബി​​രു​​ദാ​​ന​​ന്ത​​ര ബി​​രു​​ദ പ​​ഠ​​ന​​ത്തി​​ന് 2000 രൂ​​പ വീ​​ത​​വും ല​​ഭി​​ക്കും. വെബ്‌സൈറ്റ് : http://www.cbse.nic.in/newsite/scholar.html

5. മ​​ദ​​ർ തെ​​രേ​​സ സ്കോ​​ള​​ർ​​ഷി​​പ്

യോ​​ഗ്യ​​ത കേ​​ര​​ള സം​​സ്ഥാ​​ന ന്യൂ​​ന​​പ​​ക്ഷ ക്ഷേ​​മ വ​​കു​​പ്പി​െ​​ൻ​​റ സ്കോ​​ള​​ർ​​ഷി​​പ്പാ​​ണി​​ത്. ന്യൂ​​ന​​പ​​ക്ഷ സ​​മു​​ദാ​​യ​​ത്തി​​ൽ​​നി​​ന്നു​​ള്ള​​വ​​രും (മു​​സ്‌​​ലിം, ക്രി​​സ്ത്യ​​ൻ, സി​​ഖ്, ബു​​ദ്ധ, പാ​​ഴ്‌​​സി, ജൈ​​ന സ​​മു​​ദാ​​യ​​ങ്ങ​​ൾ ) പി​​ന്നാ​​ക്കം നി​​ൽ​​ക്കു​​ന്ന​​വ​​രു​​മാ​​യ സ​​ർ​​ക്കാ​​ർ/​​എ​​യ്‌​​ഡ​​ഡ്‌ സ്ഥാ​​പ​​ന​​ങ്ങ​​ളി​​ലെ ന​​ഴ്‌​​സി​​ങ്​/​​പാ​​രാ​​മെ​​ഡി​​ക്ക​​ൽ കോ​​ഴ്‌​​സു​​ക​​ൾ പ​​ഠി​​ക്കു​​ന്ന വി​​ദ്യാ​​ർ​​ഥി​​ക​​ൾ​​ക്ക് അ​​പേ​​ക്ഷി​​ക്കാം. വാ​​ർ​​ഷി​​ക വ​​രു​​മാ​​നം എ​​ട്ടു ല​​ക്ഷ​​ത്തി​​ൽ ക​​വി​​യ​​രു​​ത്.

സ്കോ​​ള​​ർ​​ഷി​​പ് അ​​പേ​​ക്ഷ​​ക​​ന് ഏ​​തെ​​ങ്കി​​ലും ദേ​​ശ​​സാ​​ൽ​​കൃ​​ത ബാ​​ങ്കി​​ൽ അ​​ക്കൗ​​ണ്ട് ഉ​​ണ്ടാ​​യി​​രി​​ക്ക​​ണം. 15000 രൂ​​പ​​യാ​​ണ് സ്കോ​​ള​​ർ​​ഷി​​പ് തു​​ക. സ്കോ​​ള​​ർ​​ഷി​​പ്പി​​ൽ 50 ശ​​ത​​മാ​​നം പെ​​ൺ​​കു​​ട്ടി​​ക​​ൾ​​ക്കാ​​യി നീ​​ക്കി​​വെ​​ച്ചി​​ട്ടു​​ണ്ട്. വെബ്‌സൈറ്റ് : www.minoritywelfare.kerala.gov.in

6. നാ​​ഷ​​ന​​ൽ ടാ​​ല​​ൻ​​റ്​ സെ​​ർ​​ച് സ്കോ​​ള​​ർ​​ഷി​​പ്

യോ​​ഗ്യ​​ത എ​​ൻ.​​സി.​​ഇ.​​ആ​​ർ.​​ടി ന​​ൽ​​കി​​വ​​രു​​ന്ന ഈ ​​സ്‌​​കോ​​ള​​ർ​​ഷി​​പ്പി​​ന് പ​​ത്താം ക്ലാ​​സി​​ൽ ഉ​​ന്ന​​ത നി​​ല​​വാ​​ര​​ത്തോ​​ടെ പ​​ഠി​​ക്കു​​ന്ന വി​​ദ്യാ​​ർ​​ഥി​​ക​​ൾ​​ക്കാ​​ണ് അ​​ർ​​ഹ​​ത. സ​​ർ​​ക്കാ​​ർ, എ​​യ്‌​​ഡ​​ഡ്‌, കേ​​ന്ദ്രീ​​യ വി​​ദ്യാ​​ല​​യ, ന​​വോ​​ദ​​യ വി​​ദ്യാ​​ല​​യ, സി.​​ബി.​​എ​​സ്.​​ഇ, സി.​​ഐ.​​എ​​സ്.​​ഇ തു​​ട​​ങ്ങി​​യ അം​​ഗീ​​കൃ​​ത സ്‌​​കൂ​​ളു​​ക​​ളി​​ൽ പ​​ഠി​​ക്കു​​ന്ന​​വ​​ർ​​ക്ക് അ​​പേ​​ക്ഷി​​ക്കാം. വി​​ദൂ​​ര പ​​ഠ​​നം വ​​ഴി ര​​ജി​​സ്​​​റ്റ​​ർ ചെ​​യ്ത 18 വ​​യ​​സ്സി​​ൽ താ​​ഴെ​​യു​​ള്ള പ​​ത്താം ക്ലാ​​സി​​ൽ ആ​​ദ്യ ത​​വ​​ണ പ​​രീ​​ക്ഷ​​യെ​​ഴു​​തു​​ന്ന​​വ​​ർ​​ക്കും അ​​പേ​​ക്ഷി​​ക്കാ​​വു​​ന്ന​​താ​​ണ്.

11, 12 ക്ലാ​​സു​​ക​​ളി​​ലെ പ​​ഠ​​ന​​ത്തി​​ന് 1250 രൂ​​പ​​യും ബി​​രു​​ദ, ബി​​രു​​ദാ​​ന​​ന്ത​​ര ബി​​രു​​ദ പ​​ഠ​​ന​​ങ്ങ​​ൾ​​ക്ക് 2000 രൂ​​പ വീ​​ത​​വും പ്ര​​തി​​മാ​​സം സ്കോ​​ള​​ർ​​ഷി​​പ്പാ​​യി ല​​ഭി​​ക്കും. വെബ്‌സൈറ്റ് : www.ncert.nic.in

7. ഭി​​ന്ന​ശേ​​ഷി​​ക്കാ​​ർ​​ക്കു​​ള്ള സ്‌​​കോ​​ള​​ർ​​ഷി​​പ്പു​​ക​​ൾ

യോ​​ഗ്യ​​ത കേ​​ന്ദ്ര സാ​​മൂ​​ഹി​​ക നീ​​തി മ​​ന്ത്രാ​​ല​​യം ന​​ൽ​​കി വ​​രു​​ന്ന സ്കോ​​ള​​ർ​​ഷി​​പ്പു​​ക​​ളാ​​ണി​​വ. കാ​​ഴ്‌​​ച/ കേ​​ൾ​​വി വൈ​​ക​​ല്യ​​ങ്ങ​​ൾ, ഓ​​ട്ടി​​സം, പേ​​ശീ​​ശോ​​ഷ​​ണം, പാ​​ർ​​ക്കി​​ൻ​​സ​​ൺ തു​​ട​​ങ്ങി​​യ പ്ര​​യാ​​സ​​ങ്ങ​​ളു​​ള്ള​​വ​​ർ​​ക്ക് അ​​പേ​​ക്ഷി​​ക്കാം. ആ​​സി​​ഡ് ആ​​ക്ര​​മ​​ണ ഇ​​ര​​യാ​​യ​​വ​​ർ​​ക്കും സ്കോ​​ള​​ർ​​ഷി​​പ്പി​​ന് അ​​ർ​​ഹ​​ത​​യു​​ണ്ട്.

സ്കോ​​ള​​ർ​​ഷി​​പ്

പ്രീ​​മെ​​ട്രി​​ക്, പോ​​സ്​​​റ്റ്​ മെ​​ട്രി​​ക്, ടോ​​പ് ക്ലാ​​സ് എ​​ജു​​ക്കേ​​ഷ​​ൻ, ഇ​​ന്ത്യ​​യി​​ൽ എം.​​ഫി​​ൽ /പി​​എ​​ച്ച്.​​ഡി, വി​​ദേ​​ശ​​ത്ത് ബി​​രു​​ദാ​​ന​​ന്ത​​ര ബി​​രു​​ദം/ പി​​എ​​ച്ച്.​​ഡി, മ​​ത്സ​​ര​​പ്പ​​രീ​​ക്ഷ പ​​രി​​ശീ​​ല​​നം തു​​ട​​ങ്ങി ആ​​റ് വി​​ഭാ​​ഗ​​ങ്ങ​​ളി​​ലാ​​യാ​​ണ് സ്‌​​കോ​​ള​​ർ​​ഷി​​പ്പു​​ക​​ൾ.

പ്രീ-​​മെ​​ട്രി​​ക്

അം​​ഗീ​​കൃ​​ത സ്‌​​കൂ​​ളു​​ക​​ളി​​ൽ 9, 10 ക്ലാ​​സു​​ക​​ളി​​ൽ പ​​ഠി​​ക്കു​​ന്ന കു​​ട്ടി​​ക​​ൾ​​ക്ക് പ്ര​​തി​​വ​​ർ​​ഷം 6000 രൂ​​പ സ്കോ​​ള​​ർ​​ഷി​​പ്പാ​​യി ല​​ഭി​​ക്കും .ബു​​ക്ക് അ​​ല​​വ​​ൻ​​സാ​​യി 1000 രൂ​​പ വ​​രെ​​യും ല​​ഭി​​ക്കും. വാ​​ർ​​ഷി​​ക വ​​രു​​മാ​​നം ര​​ണ്ട​​ര ല​​ക്ഷ​​ത്തി​​ൽ ക​​വി​​യ​​രു​​ത്.

പോ​​സ്​​​റ്റ്​ മെ​​ട്രി​​ക്

അം​​ഗീ​​കൃ​​ത സ്ഥാ​​പ​​ന​​ങ്ങ​​ളി​​ൽ 11,12, ബാ​​ച്ചി​​ല​​ർ/​​മാ​​സ്​​​റ്റ​​ർ ബി​​രു​​ദ​​ങ്ങ​​ൾ, പോ​​സ്​​​റ്റ്​ മെ​​ട്രി​​ക് ഡി​​പ്ലോ​​മ/​​സ​​ർ​​ട്ടി​​ഫി​​ക്ക​​റ്റ് എ​​ന്നി​​വ പ​​ഠി​​ക്കു​​ന്ന​​വ​​ർ​​ക്ക് പ്ര​​തി​​വ​​ർ​​ഷം 6600 രൂ​​പ വ​​രെ​​യും ബു​​ക്ക് അ​​ല​​വ​​ൻ​​സാ​​യി 1500 രൂ​​പ വ​​രെ​​യും ല​​ഭി​​ക്കും.

ടോ​​പ് ക്ലാ​​സ് കേ​​ന്ദ്ര​​സ​​ർ​​ക്കാ​​ർ നി​​ർ​​ദേ​​ശി​​ച്ചി​​ട്ടു​​ള്ള സ്ഥാ​​പ​​ന​​ങ്ങ​​ളി​​ൽ ബി​​രു​​ദ​​ത്തി​​നോ/​​ബി​​രു​​ദാ​​ന​​ന്ത​​ര ബി​​രു​​ദ​​ത്തി​​നോ പ​​ഠി​​ക്കു​​ന്ന​​വ​​ർ​​ക്ക് പ്ര​​തി​​മാ​​സം 1500 രൂ​​പ വീ​​തം ല​​ഭി​​ക്കും. പു​​സ്ത​​ക​​ത്തി​​ന്​ പ്ര​​തി​​വ​​ർ​​ഷം 5000 രൂ​​പ​​യും മ​​റ്റു പ​​ഠ​​നോ​​പ​​ക​​ര​​ണ​​ങ്ങ​​ൾ​​ക്കാ​​യി ഒ​​റ്റ​​ത്ത​​വ​​ണ 30000 രൂ​​പ​​യും ല​​ഭി​​ക്കും. വെബ്‌സൈറ്റ് : https://scholarships.gov.in

8. ഹി​​ന്ദി സ്കോ​​ള​​ർ​​ഷി​​പ്

ബി​​രു​​ദ, ബി​​രു​​ദാ​​ന​​ന്ത​​ര ബി​​രു​​ദ ത​​ല​​ങ്ങ​​ളി​​ൽ ഹി​​ന്ദി ഒ​​രു വി​​ഷ​​യ​​മാ​​യി പ​​ഠി​​ക്കു​​ന്ന ആ​​ദ്യ വ​​ർ​​ഷ​​ക്കാ​​ർ​​ക്ക് അ​​പേ​​ക്ഷി​​ക്കാം. വ​​രു​​മാ​​ന പ​​രി​​ധി​​യി​​ല്ല

ഡി​​ഗ്രി ത​​ല​​ത്തി​​ൽ പ്ര​​തി​​മാ​​സം 500 രൂ​​പ, പി.​​ജി ത​​ല​​ത്തി​​ൽ 1000 രൂ​​പ. വെബ്‌സൈറ്റ് : www.dcescholarship.kerala.gov.in

9. സം​​സ്‌​​കൃ​​ത സ്കോ​​ള​​ർ​​ഷി​​പ്

യോ​​ഗ്യ​​ത ഡി​​ഗ്രി, പി.​​ജി ക്ലാ​​സു​​ക​​ളി​​ൽ സം​​സ്കൃ​​തം ഒ​​രു വി​​ഷ​​യ​​മാ​​യി പ​​ഠി​​ക്കു​​ന്ന ആ​​ദ്യ വ​​ർ​​ഷ​​ക്കാ​​ർ​​ക്ക് അ​​പേ​​ക്ഷി​​ക്കാം. കു​​ടും​​ബ വാ​​ർ​​ഷി​​ക വ​​രു​​മാ​​നം ഒ​​രു ല​​ക്ഷം രൂ​​പ​​യി​​ൽ ക​​വി​​യ​​രു​​ത്.

പ്ര​​തി​​മാ​​സം 500 രൂ​​പ വെബ്‌സൈറ്റ് : www.dcescholarship.kerala.gov.in

10. രാ​​ജീ​​വ്ഗാ​​ന്ധി നാ​​ഷ​​ന​​ൽ ഫെ​​ലോ​​ഷി​​പ്

യോ​​ഗ്യ​​ത പ​​ട്ടി​​ക​​ജാ​​തി/​​പ​​ട്ടി​​ക​​വ​​ർ​​ഗ വി​​ഭാ​​ഗ​​ത്തി​​ൽ​​പ്പെ​​ട്ട ഉ​​ന്ന​​ത​​പ​​ഠ​​നം ന​​ട​​ത്തു​​ന്ന​​വ​​ർ​​ക്ക് അ​​പേ​​ക്ഷി​​ക്കാം. കേ​​ന്ദ്ര സാ​​മൂ​​ഹി​​ക നീ​​തി വ​​കു​​പ്പ് ന​​ൽ​​കി​​വ​​രു​​ന്ന സ്കോ​​ള​​ർ​​ഷി​​പ്പാ​​ണി​​ത് .

സ്കോ​​ള​​ർ​​ഷി​​പ് പ്ര​​തി​​മാ​​സം 16000 രൂ​​പ​​വ​​രെ വെബ്‌സൈറ്റ് : https://www.ugc.ac.in/rgnf/

Tags:    
News Summary - Top Ten Scholarships For Students

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.