സർവകലാശാലകൾ ബിരുദ പ്രവേശന നടപടി നീട്ടണമെന്ന് യു.ജി.സി

ന്യൂഡൽഹി: സി.ബി.എസ്.ഇ 12ാം ക്ലാസ് പരീക്ഷ ഫലം പ്രഖ്യാപിക്കാത്ത സാഹചര്യത്തിൽ സർവകലാശാലകൾ ബിരുദ പ്രവേശന നടപടികൾ നീട്ടിവെക്കണമെന്ന് യു.ജി.സി. സി.ബി.എസ്.ഇ 12ം ക്ലാസ് ഫലം പ്രഖ്യാപിക്കുന്ന കാര്യം കൂടി സർവകലാശാലകൾ പരിഗണിക്കണം. ചില സർവകലാശാലകൾ ഒന്നാംവർഷ ബിരുദ കോഴ്സുകളുടെ പ്രവേശന നടപടികൾ തുടങ്ങിയത് ചൂണ്ടിക്കാട്ടിയാണ് യു.ജി.സി രംഗത്തുവന്നത്.

കോവിഡ് മൂലം സി.ബി.എസ്.ഇ പരീക്ഷകൾ രണ്ടു ടേമുകളായാണ് ബോർഡ് പരീക്ഷ നടത്തിയത്. ടേം വണ്ണിന്റെ ഫലം സ്കൂളുകളിലെത്തിയിട്ടുണ്ട്. ടേം രണ്ടിന്റെ മൂല്യനിർണയം പുരോഗമിക്കുകയാണ്. രണ്ടു ടേമുകളിലെയും വെയിറ്റേജ് മാർക്കിന്റെ അടിസ്ഥാനത്തിലാണ് അന്തിമ ഫലം പ്രഖ്യാപനം. അതിനാൽ ഫലം പ്രഖ്യാപിക്കാൻ കുറച്ചു ദിവസങ്ങൾകൂടി വേണ്ടിവരുമെന്നും യു.ജി.സി ചൂണ്ടിക്കാട്ടി.

ഈ സാഹചര്യത്തിൽ ഒന്നാം വർഷ ബിരുദ പ്രവേശന നടപടികൾ വേഗത്തിലാക്കിയാൽ സി.ബി.എസ്.ഇ വിദ്യാർഥികൾ പുറത്താകും. അതിനാൽ സി.ബി.എസ്.ഇ ഫലം പ്രഖ്യാപിക്കുന്നതു വരെ ബിരുദ കോഴ്സുകൾക്ക് അപേക്ഷിക്കാനുള്ള തീയതി നീട്ടണമെന്നും യു.ജി.സി നിർദേശിച്ചു. 

Tags:    
News Summary - UGC asks universities to extend undergraduate admission process

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.