കാലിക്കറ്റ്: സര്‍വകലാശാല നാലാം സെമസ്റ്റര്‍ ബി.വോക്. ടൂറിസം ആൻഡ് ഹോസ്പിറ്റാലിറ്റി മാനേജ്മെന്റ് ഏപ്രില്‍ 2024 റഗുലര്‍/സപ്ലിമെന്ററി പ്രാക്ടിക്കല്‍ പരീക്ഷകള്‍ ജൂലൈ 23ന് തുടങ്ങും. കേന്ദ്രം: വെമ്പല്ലൂര്‍ എം.ഇ.എസ് അസ്മാബി കോളജ്, മണ്ണാര്‍ക്കാട് എം.ഇ.എസ് കല്ലടി കോളജ്.
നാലാം സെമസ്റ്റര്‍ ബി.വോക് ഹോട്ടല്‍ മാനേജ്മെന്റ് ഏപ്രില്‍ 2024 റഗുലര്‍/സപ്ലിമെന്ററി പ്രാക്ടിക്കല്‍ പരീക്ഷകള്‍ ജൂലൈ 23ന് തുടങ്ങും. കേന്ദ്രം: നിലമ്പൂര്‍ അമല്‍ കോളജ് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസ്. വിശദ സമയക്രമം വെബ്സൈറ്റില്‍.
നാലാം സെമസ്റ്റര്‍ എം.ആര്‍ക്. (2019 പ്രവേശനം മുതല്‍) ജൂലൈ 2024 റഗുലര്‍/സപ്ലിമെന്ററി പരീക്ഷകള്‍ക്ക് പിഴകൂടാതെ ജൂലൈ 17വരെയും 190 രൂപ പിഴയോടെ 22വരെയും അപേക്ഷിക്കാം.
ആറാം സെമസ്റ്റര്‍ ബി.വോക്. അക്കൗണ്ടിങ് ആൻഡ് ട്രാന്സാക്ഷന്, ബാങ്കിങ് ഫിനാന്‍സ് സർവിസ് ഇന്‍ഷുറന്‍സ് ഏപ്രില്‍ 2024 പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. ഒന്നാം സെമസ്റ്റര്‍ എം.എസ്.സി മാത്തമാറ്റിക്സ് വിത്ത് ഡേറ്റാ സയന്‍സ്, എം.എസ്. സി. ഇലക്ട്രോണിക്സ്, എം.എസ്.സി. മൈക്രോബയോളജി നവംബര്‍ 2023 പരീക്ഷകളുടെ പുനര്‍മൂല്യനിര്‍ണയഫലം പ്രസിദ്ധീകരിച്ചു.
കണ്ണൂർ: 2024 -25 അധ്യയന വർഷത്തിൽ കണ്ണൂർ സർവകലാശാലക്ക് കീഴിലെ ഗവ. ബ്രണ്ണൻ കോളജ് ഓഫ് ടീച്ചർ എജുക്കേഷനിൽ പുതുതായി ആരംഭിച്ച ബി.എഡ് ഉർദു പ്രോഗ്രാമിലേക്ക് ജൂലൈ നാലുവരെ ഓൺലൈനായി അപേക്ഷിക്കാം.
അഫിലിയേറ്റഡ് കോളജുകളിൽ ബിരുദ പ്രവേശനത്തിനായി ഇതുവരെ അപേക്ഷ സമർപ്പിക്കാത്തവർക്ക് ജൂലൈ അഞ്ചു വരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. ബിരുദപ്രവേശനത്തിനായി നൽകിയ അപേക്ഷയിലെ ഓപ്ഷനുകൾ മാറ്റുന്നതിന് ജൂലൈ ഒന്ന് മുതൽ അഞ്ചുവരെ അവസരമുണ്ട്. കോളജിൽ പ്രവേശനം നേടിയവർക്ക് പ്രസ്തുത അവസരത്തിൽ ഓപ്ഷനുകൾ മാറ്റാൻ സാധിക്കുന്നതല്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.