തിരുവനന്തപുരം: എസ്.എസ്.എൽ.സി പരീക്ഷ സർട്ടിഫിക്കറ്റുകളിൽ ഇൗ വർഷം മുതൽ ക്യു.ആർ കോഡ്. തൊഴിൽദാതാക്കൾക്കും വിദ്യാഭ്യാസ സ്ഥാപന മേധാവികൾക്കും പാസ്പോർട്ട് ഒാഫിസ് അധികാരികൾക്കും ഉൾപ്പെടെയുള്ളവർക്ക് ക്യു.ആർ കോഡ് സ്കാൻ ചെയ്ത് സർട്ടിഫിക്കറ്റിെൻറ ആധികാരികത ഉറപ്പാക്കാം.
പ്രിൻറ് ചെയ്ത സർട്ടിഫിക്കറ്റുകൾ ആഗസ്റ്റ് രണ്ടാം വാരത്തിൽ വിദ്യാഭ്യാസ ഒാഫിസുകളിൽ എത്തിക്കും. സേ പരീക്ഷ ഫലം പ്രസിദ്ധീകരിച്ചാൽ മുഴുവൻ വിദ്യാർഥികളുടെയും സർട്ടിഫിക്കറ്റുകൾ ഡിജിലോക്കറിൽ ലഭ്യമാകും.
2018, 2019 വർഷങ്ങളിൽ എസ്.എസ്.എൽ.സി പരീക്ഷ എഴുതിയവരുടെ സർട്ടിഫിക്കറ്റുകൾ ഡിജി ലോക്കറിൽ ലഭ്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.