കോട്ടയം: എം.ജി സർവകലാശാലയിലെ നാനോ സയൻസ് പഠനകേന്ദ്രത്തിൽ ഡി.എസ്.ടിയുടെ ധനസഹായത്തോടെയുള്ള േപ്രാജക്ടിൽ, കരാർ അടിസ്ഥാനത്തിൽ രണ്ട് ജൂനിയർ റിസർച് ഫെലോയുടെ ഒഴിവുണ്ട്. േപ്രാജക്ട് കാലാവധി രണ്ടുവർഷം. ഒന്നാം ക്ലാസ് അഥവാ തത്തുല്യ േഗ്രഡിൽ ഫിസിക്സ്/ കെമിസ്ട്രി/നാനോ സയൻസ്/ െമറ്റീരിയൽ സയൻസിൽ എം.എസ്സിയോ, നാനോ ടെക്നോളജി/ െമറ്റീരിയൽ സയൻസ് /പോളിമർ ടെക്നോളജിയിൽ എം.ടെക് ബിരുദമോ ആണ് യോഗ്യത. നെറ്റ്/ഗേറ്റ് യോഗ്യതയും ഗവേഷണ അഭിരുചിയും അഭിലഷണീയം. പ്രതിമാസം 25000 രൂപയും പുറമെ വീട്ടുവാടക, മെഡിക്കൽ അലവൻസുകളും ലഭിക്കും.
വിശദ ബയോഡാറ്റയും സർട്ടിഫിക്കറ്റുകളുടെ പകർപ്പും സഹിതമുള്ള അപേക്ഷകൾ, ഡോ. നന്ദകുമാർ കളരിക്കൽ, പ്രിൻസിപ്പൽ ഇൻവെസ്റ്റിഗേറ്റർ, ഡി.എസ്.ടി-നാനോമിഷൻ േപ്രാജക്ട്, സ്കൂൾ ഓഫ് പ്യുവർ ആൻഡ് അപ്ലൈഡ് ഫിസിക്സ്/ ഐ.ഐ.യു.സി.എൻ.എൻ, എം.ജി സർവകലാശാല, പ്രിയദർശിനി ഹിൽസ് പി.ഒ, കോട്ടയം 686560 എന്ന വിലാസത്തിൽ മാർച്ച് 15നകം സമർപ്പിക്കണം.
ഇ-മെയിലായി nkkalarikkal@mgu.ac.in എന്ന വിലാസത്തിലും അയക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.