തിരുവനന്തപുരം: കോവിഡ് വൈറസ് വ്യാപന പശ്ചാത്തലത്തിൽ ഏപ്രിൽ 30 വരെ നടത്താൻ നിശ്ചയിച്ചിരുന്ന വകുപ്പുതല പരീക്ഷ ഉൾപ്പെടെയുള്ള എല്ലാ പരീക്ഷകളും പി.എസ്.സി മാറ്റിെവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. നിശ്ചയിച്ചിരുന്ന എല്ലാ അഭിമുഖങ്ങളും മാറ്റിെവച്ചു.
മറ്റൊരറിയിപ്പുണ്ടാകുന്നതുവരെ നിശ്ചയിച്ച എല്ലാ പ്രമാണപരിശോധനകളും സർവിസ് വെരിഫിക്കേഷനും മാറ്റിെവച്ചു. കായികക്ഷമതാ പരീക്ഷ, ശാരീരിക അളവെടുപ്പ്, പ്രായോഗിക പരീക്ഷ എന്നിവയൊന്നും ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ നടത്തില്ല. പ്രമാണങ്ങൾ െപ്രാഫൈലിൽ അപ്ലോഡ് ചെയ്യാൻ അറിയിച്ച അസി. ഇൻഫർമേഷൻ ഓഫിസർ ഉൾപ്പെടെയുള്ള തസ്തികകൾക്ക് സമയം ദീർഘിപ്പിച്ച് നൽകും. ഇതു സംബന്ധിച്ച പുതുക്കിയ തീയതി പിന്നീട് അറിയിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.