തിരുവനന്തപുരം: സർക്കാറുമായി കരാർ ഒപ്പിട്ട സ്വകാര്യ സ്വാശ്രയ എൻജിനീയറിങ്/ ആർക്കിടെക്ചർ കോളജുകളിലെ 15 ശതമാനം കമ്യൂണിറ്റി/ രജിസ്ട്രേഡ് സൊസൈറ്റി/ രജിസ്ട്രേഡ് ട്രസ്റ്റ് േക്വാട്ടയിലേക്ക് പ്രവേശനപരീക്ഷാ കമീഷണർ അലോട്ട്മെൻറ് നടത്തും. കേരള സെൽഫിനാൻസിങ് എൻജിനീയറിങ് കോളജ് മാനേജ്മെൻറ് അസോസിയേഷന് കീഴിൽവരുന്ന കോളജുകളിൽ ആകെ സീറ്റിെൻറ 15 ശതമാനത്തിലേക്ക് കോളജ് പ്രതിനിധാനം ചെയ്യുന്ന സമുദായം/ രജിസ്ട്രേഡ് സൊസൈറ്റി/ രജിസ്ട്രേഡ് ട്രസ്റ്റ് അംഗങ്ങളിൽ നിന്നായിരിക്കും വിദ്യാർഥി പ്രവേശനം.
കേരള കാത്തലിക് എൻജിനീയറിങ് കോളജ് മാനേജ്മെൻറ് അസോസിയേഷന് കീഴിൽവരുന്ന കോളജുകളിൽ ആകെ സീറ്റിെൻറ പത്ത് ശതമാനത്തിലേക്ക് കോളജ് മാനേജ്മെൻറ് പ്രതിനിധാനം ചെയ്യുന്ന സമുദായത്തിൽനിന്നായിരിക്കും പ്രവേശനം. എന്നാൽ, ലാറ്റിൻ കാത്തലിക് സമുദായത്തിന് കീഴിൽവരുന്ന കോളജുകളിൽ ആകെ സീറ്റുകളുടെ 15 ശതമാനത്തിലേക്ക് ബന്ധപ്പെട്ട സമുദായത്തിൽനിന്നായിരിക്കും പ്രവേശനം. ആർക്കിടെക്ചർ കോളജ് മാനേജ്മെൻറ് അസോസിയേഷന് കീഴിൽവരുന്ന കോളജുകളിലെ 15 ശതമാനം സീറ്റുകൾ കോളജ് മാനേജ്മെൻറ് പ്രതിനിധാനം ചെയ്യുന്ന സമുദായം/ രജിസ്ട്രേഡ് സൊസൈറ്റി/ രജിസ്ട്രേഡ് ട്രസ്റ്റ് അംഗങ്ങളിൽനിന്നുള്ള വിദ്യാർഥികൾക്കായിരിക്കും. ഇൗ സീറ്റുകളിലേക്കുള്ള പ്രവേശന വിജ്ഞാപനം പ്രവേശനപരീക്ഷാ കമീഷണറുടെ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. വിജ്ഞാപനത്തിൽ പറഞ്ഞ കോളജുകളിലെ കമ്യൂണിറ്റി/ രജിസ്ട്രേഡ് സൊസൈറ്റി/ രജിസ്ട്രേഡ് ട്രസ്റ്റ് േക്വാട്ട സീറ്റുകളിലേക്ക് പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാർഥികൾ www.cee.kerala.gov.in എന്ന വെബ്സൈറ്റിലെ ‘KEAM 2017 ^Candidate Portal’ എന്ന ലിങ്കിലൂടെ അവരവരുടെ ഹോം പേജിൽ പ്രവേശിച്ച് ‘Community Quota’ എന്ന മെനു െഎറ്റം ക്ലിക് ചെയ്ത് കോളജ് സെലക്ട് ചെയ്യുേമ്പാൾ ലഭ്യമാകുന്ന പ്രഫോർമയുടെ പ്രിൻറൗട്ട് എടുത്ത് ഒപ്പിട്ട് ആവശ്യമായ രേഖകൾ സഹിതം ജൂലൈ അഞ്ചിന് വൈകീട്ട് അഞ്ചിന് മുമ്പായി അതത് കോളജ് അധികൃതരുടെ മുമ്പാകെ സമർപ്പിക്കണം.
ഇൗ വിദ്യാർഥികളുടെ പട്ടികയും സമർപ്പിക്കപ്പെട്ട രേഖകളും കോളജ് അധികൃതർ ജൂലൈ ഏഴിന് വൈകീട്ട് അഞ്ചിന് മുമ്പായി പ്രേവശനപരീക്ഷാ കമീഷണർക്ക് സമർപ്പിക്കേണ്ടതാണ്. സ്വകാര്യ സ്വാശ്രയ കോളജുകളിലെ സമുദായം/ രജിസ്േട്രഡ് സൊസൈറ്റി/ രജിസ്േട്രഡ് ട്രസ്റ്റ് േക്വാട്ടയിലേക്ക് പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാർഥികളും മറ്റ് വിദ്യാർഥികളെപോലെ ഇൗ േക്വാട്ട ലഭ്യമായ കോളജുകളിലേക്ക് www.cee.kerala.gov.in എന്ന വെബ്സൈറ്റിലൂടെ ഒാപ്ഷനുകൾ ഇതോടൊപ്പം രജിസ്റ്റർ ചെയ്യണം. ഹെൽപ് ലൈൻ നമ്പർ: 0471 2339101, 2339102, 2339103, 2339104.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.