കോഴിക്കോട്: പി.എം ഫൗണ്ടേഷൻ, മാധ്യമം മീഡിയ പാർട്ണറായി ഒക്ടോബർ 14ന് നടത്തുന്ന ടാലൻറ് സെർച് പരീക്ഷക്ക് അപേക്ഷിച്ച വിദ്യാർഥികൾക്കുള്ള ഹാൾടിക്കറ്റ് ഓൺലൈനിൽ ലഭിക്കും. ഓൺലൈൻ രജിസ്ട്രേഷൻ സമയത്ത് ലഭിച്ച ആപ്ലിക്കേഷൻ നമ്പർ ഉപയോഗിച്ച് ലോഗിൻ ചെയ്ത് ഹാൾടിക്കറ്റ് ഡൗൺലോഡ് ചെയ്യാം. 2017 മാർച്ച്/ഏപ്രിൽ മാസങ്ങളിലെ പത്താം ക്ലാസ് പൊതുപരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും A+/ A1 നേടിയ വിദ്യാർഥികൾക്കായാണ് പരീക്ഷ. ടാലൻറ് സെർച് പരീക്ഷക്ക് രജിസ്റ്റർ ചെയ്തവർക്ക്
www.pmfonline.org എന്ന വെബ്സൈറ്റിലൂടെ ഹാൾടിക്കറ്റ് ഡൗൺലോഡ് ചെയ്യാം.
തിരുവനന്തപുരം (കൊർദോവ ഹയർ സെക്കൻഡറി സ്കൂൾ, അമ്പലത്തറ), കൊല്ലം (ടി.കെ.എം.എച്.എസ്.സ്കൂൾ, കരിക്കോട്), ആലപ്പുഴ (ലജ്നത്തുൽ മുഹമ്മദിയ്യ സ്കൂൾ), കോട്ടയം (മുസ്ലിം ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ, ഈരാറ്റുപേട്ട), ഇടുക്കി (സെൻറ് സെബാസ്റ്റ്യൻസ് യു.പി സ്കൂൾ, തൊടുപുഴ), എറണാകുളം (അൽഅമീൻ പബ്ലിക് സ്കൂൾ, ഇടപ്പള്ളി), തൃശൂർ (അൻസാർ ഇംഗ്ലീഷ് സ്കൂൾ, പെരുമ്പിലാവ്), പാലക്കാട് (പേഴുങ്കര മോഡൽ ഹൈസ്കൂൾ, മേപ്പറമ്പ്), മലപ്പുറം (ദാറുൽ ഫലാഹ് ഇംഗ്ലീഷ് സ്കൂൾ, പെരിന്തൽമണ്ണ), മലപ്പുറം (ടി.ഐ.സി സെക്കൻഡറി സ്കൂൾ, തീരൂർ), കോഴിക്കോട് (ജെ.ഡി.ടി ഇസ്ലാം ഹയർ സെക്കൻഡറി സ്കൂൾ, വെള്ളിമാടുകുന്ന്), കോഴിക്കോട് (ബി.ഇ.എം ഹൈസ്കൂൾ, വടകര), വയനാട് (എസ് .കെ.എം.ജെ ഹയർസെക്കൻഡറി സ്കൂൾ, കൽപറ്റ), കണ്ണൂർ (മുനിസിപ്പൽ ഹയർസെക്കൻഡറി സ്കൂൾ, കണ്ണൂർ), കാസർഗോഡ് (ദുർഗ ഹയർ സെക്കൻഡറി സ്കൂൾ, കാഞ്ഞങ്ങാട്), എന്നിവിടങ്ങളിലാണ് പരീക്ഷ നടത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.