ന്യൂഡല്‍ഹി: കല്പിത സര്‍വകലാശാലകളും അതിലെ ട്രസ്റ്റിമാരും അഴിമതി നിരോധന നിയമപ രിധിയില് വരുമെന്ന് സുപ്രീംകോടതി. ഗുജറാത്തിലെ ട്രസ്റ്റിന് അനുകൂലമായി ഗുജറാത് ത് ഹൈകോടതി പുറപ്പെടുവിച്ച വിധി റദ്ദാക്കിയാണ് 1988ലെ അഴിമതി നിരോധന നിയമത്തിെൻറ പര ിധിയില്‍ കല്പിത സര്‍വകലാശാലകളും വരുമെന്ന് വിധിച്ചത്. കല്പിത സര്വകലാശാലക്കെ തിരെ ഗുജറാത്ത് സര്‍ക്കാര്‍ സമര്‍പ്പിച്ച അപ്പീല്‍ അനുവദിച്ചാണ് വിധി.
അഴിമതി വിരുദ്ധ നിയമത്തില്‍ പരാമര്‍ശിച്ച സര്‍വകലാശാലകളുടെ പരിധിയില്‍നിന്ന് കല്പിത സര്‍വകലാശാലകള്‍ പുറത്താണെന്ന ഗുജറാത്ത് ഹൈകോടതിയുടെ അഭിപ്രായം ശരിയല്ലെന്ന് ജസ്റ്റിസുമാരായ എന്‍.വി. രമണ, മോഹന്‍ എം. ശാന്തനുഗൗഡര്, അജയ് രസ്തോഗി എന്നിവരടങ്ങുന്ന ബെഞ്ച് വ്യക്തമാക്കി.
സര്‍വകലാശാല യു.ജി.സി നിയമ പ്രകാരം രജിസ്റ്റര്‍ ചെയ്തവയാണെന്ന് ട്രസ്റ്റിമാരുടെ വാദം തള്ളി. രണ്ട് നിയമങ്ങളുടെയും ഉദ്ദേശ്യവും ലക്ഷ്യവും പ്രയോഗവും വ്യത്യസ്തമാണെന്ന് ചൂണ്ടിക്കാട്ടി. പൊതുപ്രവര്‍ത്തകരുടെ നിര്‍വചനത്തില്‍ ഉദ്യോഗസ്ഥരെപ്പോലെ തന്നെ ആ സര്‍വകലാശാലയുമായി ബന്ധപ്പെട്ട പൊതു ഉത്തരവാദിത്തം നിര്‍വഹിക്കുന്നവരെല്ലാം ഉള്‍പ്പെടും.
പൊതുപ്രവര്‍ത്തകരായി ഗണിക്കാത്തവരുടെ അഴിമതിയും കൈക്കൂലിയും ഇല്ലായ്മ ചെയ്യലും അഴിമതി നിരോധന നിയമത്തിെൻറ ലക്ഷ്യമാണെന്നും സുപ്രീംകോടതി കൂട്ടിച്ചേര്‍ത്തു. ‘സുമന്ദീപ് വിദ്യാപീഠ്’ കല്പിത സര്‍വകലാശാലയുടെ ട്രസ്റ്റിമാര്‍ എം.ബി.ബി.എസ് പരീക്ഷ എഴുതാന്‍ വിദ്യാര്‍ഥിയോട് 25 ലക്ഷം കൈക്കൂലി ആവശ്യപ്പെട്ടതാണ് കേസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.