തരിയോട്: ഓൺലൈൻ പഠന സൗകര്യങ്ങളില്ലാത്തതിനാൽ തരിയോട് പഞ്ചായത്തിലെ കോമരംകണ്ടി പണിയ കോളനിയിലെ വിദ്യാർഥികൾ പരിധിക്ക് പുറത്ത്. അധ്യയനം ആരംഭിച്ചു മാസങ്ങൾ പിന്നിട്ടിട്ടും പാഠഭാഗങ്ങൾ ഏതെന്ന് ഇവിടുത്തെ ഭൂരിഭാഗം കുട്ടികൾക്കും അറിയില്ല. മൊബൈൽ ഫോൺ, ടി.വി, ഇൻറർനെറ്റ് കണക്ഷൻ എന്നിവയൊന്നും കോളനിയിൽ ലഭ്യമല്ല.
നിലവിൽ പണിയ വിഭാഗത്തിൽപെട്ട ഒമ്പത് കുടുംബങ്ങളാണ് കോളനിയിൽ താമസിക്കുന്നത്. ഒന്നു മുതൽ പത്തു വരെ ക്ലാസിൽ പഠിക്കുന്ന എട്ടു കുട്ടികളാണുള്ളത്. പല വീടുകളിലും ടി.വി സ്ഥാപിക്കാനുള്ള അടിസ്ഥാന സൗകര്യമില്ല. വൈദ്യുതി കണക്ഷൻ ഇല്ലാത്തതും തിരിച്ചടിയായി. തുടക്കത്തിൽ അധ്യാപകർ കോളനിയിൽ എത്തിയിരുന്നെങ്കിലും ഇപ്പോൾ ഇവരുടെ സേവനം ലഭ്യമാകുന്നിെല്ലന്ന് കുടുംബങ്ങൾ പറയുന്നു. ഓൺലൈൻ പഠനസൗകര്യത്തിന് സാമൂഹിക പഠനകേന്ദ്രങ്ങൾ ഒരുക്കുന്ന നടപടികൾ ഈ ഭാഗത്ത് ഇല്ലാത്തതും വിദ്യാർഥികളുടെ പഠനത്തെ ബാധിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.