കൊ​ട്ട റാം, ജ​ലാ​ൽ, ഹ​ബീ​ബു​ൽ റ​ഹ്മാ​ൻ

ലഹരി ഉൽപന്നങ്ങളുമായി അന്തർസംസ്ഥാന തൊഴിലാളികൾ പിടിയിൽ

വ​ളാ​ഞ്ചേ​രി: ല​ഹ​രി​മ​രു​ന്ന് വി​ൽ​പ്പ​ന ന​ട​ത്തു​ന്ന അ​ന്ത​ർ സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ വ​ളാ​ഞ്ചേ​രി പൊ​ലീ​സി​ന്റെ പി​ടി​യി​ൽ. ജി​ല്ലാ​ത​ല കോ​മ്പി​ങ് പ​രി​ശോ​ധ​ന​യി​ലാ​ണ് ര​ണ്ടു​പേ​രെ വ​ളാ​ഞ്ചേ​രി ബ​സ് സ്റ്റാ​ൻ​ഡി​ൽ​നി​ന്നും ഒ​രാ​ളെ വ​ളാ​ഞ്ചേ​രി ഹൈ​സ്കൂ​ൾ പ​രി​സ​ര​ത്തു​നി​ന്നും അ​റ​സ്റ്റ് ചെ​യ്ത​ത്.

കൊ​ൽ​ക്ക​ത്ത സ്വ​ദേ​ശി കൊ​ട്ട റാം (27), ​മൂ​ർ​ഷി​ദ​ബാ​ദ് സ്വ​ദേ​ശി ജ​ലാ​ൽ (36), അസം സ്വ​ദേ​ശി ഹ​ബീ​ബു​ൽ റ​ഹ്മാ​ൻ (26) എ​ന്നി​വ​രെ​യാ​ണ് മ​യ​ക്കു​മ​രു​ന്ന് സ​ഹി​തം പൊ​ലീ​സ് പി​ടി​കൂ​ടി​യ​ത്. കൊ​ട്ട റാ​മി​ൽ​നി​ന്ന് 44 ഗ്രാം ​ക​ഞ്ചാ​വും ജ​ലാ​ലി​ൽ​നി​ന്ന് 234 ഗ്രാം ​ക​ഞ്ചാ​വും ഹ​ബീ​ബു​ൽ റ​ഹ്മാ​നി​ൽ​നി​ന്ന് ഒ​രു ഗ്രാം ​ബ്രൗ​ൺ ഷു​ഗ​റു​മാ​ണ് പി​ടി​കൂ​ടി​യ​ത്.

വ​ളാ​ഞ്ചേ​രി എ​സ്.​എ​ച്ച്.​ഒ ജ​ലീ​ൽ ക​റു​ത്തേ​ട​ത്തി​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പൊ​ലീ​സ് സം​ഘ​മാ​ണ് പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​വ​രെ കോ​ട​തി മു​മ്പാ​കെ ഹാ​ജ​രാ​ക്കി.

Tags:    
News Summary - Interstate laborers caught with intoxicating products

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.