വിരൽ മുറിച്ച്​ മോദിക്കും ഷിൻഡേക്കും ‘അയച്ച്​’ യുവാവ്​; ഓരോ ശരീരഭാഗങ്ങളായി പാർസൽ ചെയ്യുമെന്ന്​ ഭീഷണി ​-വിഡിയോ

ഭരണക്കാരോടുള്ള പ്രതിഷേധം തീർക്കാൻ വിരൽ മുറിച്ച്​ പാർസൽ ചെയ്ത്​ യുവാവ്​. വിരൽ മുറിക്കുന്നതിന്‍റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിട്ടും ഉണ്ട്​. പ്രധാനമന്ത്രി നരേന്ദ്ര മോദി, മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ്​ ഷിൻഡെ എന്നിവർക്ക്​ നൽകാനാണ്​ വിരൽ മുറിക്കുന്നതെന്നാണ്​ യുവാവ്​ പറയുന്നതെന്ന്​ ‘ഫ്രീ പ്രസ്​ ജേർണൽ’ റിപ്പോർട്ട്​ ചെയ്തു​. സഹോദരന്‍റേയും ഭാര്യയുടേയും മരണത്തിലെ ദുരൂഹത നീക്കാത്തതിൽ പ്രതിഷേധിച്ചാണ്​ ഞെട്ടിക്കുന്ന കൃത്യം ചെയ്തിരിക്കുന്നത്​.

ധനഞ്ജയ് നാനാവരെ എന്നയാളാണ്​ വിരൽ മുറിച്ചത്​. സഹോദരൻ നന്ദകുമാർ നാനാവരെയുടെയും ഭാര്യ ഉജ്ജ്വലയുടെയും ആത്മഹത്യാ കേസിലെ അന്വേഷണത്തിൽ പോലീസ് അനാസ്ഥ കാരണിക്കുന്നതായി ഇയാൾ ആരാപിക്കുന്നു ബി.ജെ.പി എം‌.എൽ.‌എ പപ്പു കലാനിയുടെ പേഴ്‌സണൽ അസിസ്റ്റന്റായിരുന്നു നന്ദകുമാർ നാനാവരെ. കൂടാതെ ശിവസേന എം‌.എൽ‌.എ ബാലാജി കിനിക്കറിന്‍റെ കൂടെയും ഇയാൾ ​ജോലി ചെയ്തിരുന്നതായും സഹോദരൻ പറയുന്നു.

‘എന്റെ സഹോദരൻ നന്ദുകുമാറിന്റെ കൊലപാതക കേസിൽ പൊലീസ് കൃത്യമായ നടപടിയൊന്നും എടുത്തില്ലെങ്കിൽ ഞാൻ എന്റെ ശരീര ഭാഗങ്ങൾ വെട്ടി സർക്കാരിന് അയക്കും’-ധനഞ്ജയ് നാനാവരെ വിഡിയോയിൽ പറഞ്ഞു.

തങ്ങൾ കേസ് അന്വേഷിക്കുകയാണെന്നും മരിച്ചയാളുടെ ആത്മഹത്യാ കുറിപ്പിൽ പറഞ്ഞിരിക്കുന്ന നാല് പേരുകൾ ഞങ്ങൾക്ക് ലഭിച്ചതായും പൊലീസ്​ പറഞ്ഞു. അവരെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും ചോദ്യം ചെയ്തുവരികയാണെന്നും താനെ ഡെപ്യൂട്ടി പോലീസ് കമ്മീഷണർ ശിവതാജ് പാട്ടീൽ പറഞ്ഞു.

ആത്മഹത്യാ പ്രേരണക്കുറ്റത്തിന് എഫ്‌ഐആർ ഫയൽ ചെയ്തതായും പൊലീസ്​ പറഞ്ഞു. ഐപിസി 306 (ആത്മഹത്യ പ്രേരണ), 34 എന്നിവ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. എന്നാൽ 18 ദിവസം കഴിഞ്ഞിട്ടും കേസിൽ ഒരു പുരോഗതിയും ഉണ്ടാകാത്തതിനാൽ അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറണമെന്ന് നൻകുമാറിന്റെ ബന്ധുക്കൾ താനെ പോലീസിനോട്​ ആവശ്യപ്പെട്ടിട്ടുണ്ട്​.

മരിച്ച സഹോദരന് നീതി ലഭിക്കാത്തതിൽ നിരാശനായ ധനജയ് വെള്ളിയാഴ്ച രാവിലെ വീട്ടിൽ നിന്നിറങ്ങി തന്റെ ഉടമസ്ഥതയിലുള്ള കോഴി ഫാമിലേക്ക് പോവുകയായിരുന്നു. അവിടെവച്ചാണ്​​ ഇയാൾ ഫോണിൽ വിഡിയോ പകർത്തിയശേഷം വിരൽ മുറിച്ചത്​.



Tags:    
News Summary - Thane: Video Of Man Chopping Off His Finger Goes Viral, Threatens To Cut A Body Part Every Week & Send It To Govt; 4 Arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.