യുവതിയുടെ പരാതിയിൽ േവ്ലാഗർ സൂരജ് പാലാക്കാരൻ റിമാൻഡിൽ

എറണാകുളം: ​സ്ത്രീത്വത്തെ അപമാനിച്ചെന്ന കേസിൽ ​േവ്ലാഗർ സൂരജ് പാലാക്കാരൻ റിമാൻഡിൽ. എസ്.സി/എസ്.ടി വിഭാഗക്കാർക്കുള്ള പ്രത്യേക കോടതിയാണ് റിമാന്റ് ചെയ്തത്. സൂരജ് നൽകിയ ജാമ്യാപേക്ഷ ശനിയാഴ്ച പരിഗണിക്കും.

ക്രൈം നന്ദകുമാറിനെതിരെ പരാതി നൽകിയ യുവതിയെ അപമാനിച്ചതിന് എറണാകുളം സൗത്ത് പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ ദിവസങ്ങൾക്ക് മുമ്പ് സൂരജ് നൽകിയ മുൻകൂർ ജാമ്യാപേക്ഷ ഹൈകോടതി തള്ളിയിരുന്നു. പട്ടികജാതി പട്ടികവർഗ വകുപ്പുകൾ പ്രകാരം ചുമത്തിയ കേസുകൾ നിലനിൽക്കുമെന്നാണ് ഹൈകോടതി വ്യക്തമാക്കിയത്.

നന്ദകുമാറിനെതിരെ പരാതി നൽകിയ യുവതിയെക്കുറിച്ച് സൂരജ് മോശം പരാമർശം നടത്തി വിഡിയോ ചിത്രീകരിച്ചിരുന്നു. ഇതേ തുടർന്നാണ് യുവതി സൂരജിനെതിരെയും പരാതി നൽകിയത്. പട്ടികജാതി-പട്ടികവർഗ അതിക്രമ നിരോധന നിയമത്തിലെ വകുപ്പുകൾ ഉൾപ്പെടുത്തി ജാമ്യാമില്ലാ വകുപ്പ് പ്രകാരമായിരുന്നു കേസെടുത്തത്. വീട്ടിൽ പൊലീസ് പരിശോധന നടത്തിയതിന് പിന്നാലെയാണ് മുൻകൂർ ജാമ്യാപേക്ഷ നൽകിയത്.

Tags:    
News Summary - Vlogger Sooraj Palakkaran remanded on complaint of woman

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.