തൃശൂർ: കോവിഡ് മഹാമാരിയിൽ നിശ്ശബ്ദമായ നാടക അരങ്ങിന് പുതുജീവൻ നൽകി കേരള സംഗീത നാടക അക്കാദമിയുടെ പ്രഫഷനല്‍ നാടക മത്സരത്തിന് തുടക്കമായി. കെ.ടി. മുഹമ്മദ് സ്മാരക തിയറ്ററില്‍ അക്കാദമി വൈസ് ചെയര്മാന് സേവ്യർ പുല്‍പ്പാട്ട് ഉദ്ഘാടനം ചെയ്തു.
നിര്‍വാഹക സമിതി അംഗം ഫ്രാന്‍സിസ് ടി. മാവേലിക്കര അധ്യക്ഷത വഹിച്ചു. 2020ലെ ഗുരുപൂജ അവാര്‍ഡ് ജേതാവ് പി.വി.കെ. പനയാലിനെ സേവ്യര്‍ പുല്‍പ്പാട്ട് ആദരിച്ചു. കെ. രാഘവന് പുരസ്കാര ജേതാവായ അക്കാദമി നിര്‍വാഹക സമിതി അംഗവും സംഗീത സംവിധായകനുമായ വിദ്യാധരന് മാസ്റ്ററെ അശോകന് ചരുവില്‍ പൊന്നാട അണിയിച്ചു. അക്കാദമി സെക്രട്ടറി ഡോ. പ്രഭാകരന് പഴശ്ശി സ്വാഗതവും നിര്‍വാഹക സമിതി അംഗം അഡ്വ. വി.ഡി. പ്രേമപ്രസാദ് നന്ദിയും പറഞ്ഞു.
'പുസ്തകക്കാലം-നൂറ് ദിനം: നൂറ് പുസ്തകം' പദ്ധതിയുടെ ഭാഗമായി പുറത്തിറക്കിയ എട്ട് പുസ്തകങ്ങള്‍ പി.വി.കെ. പനയാലിന് നല്കി സാഹിത്യകാരന് അശോകന് ചരുവില്‍ പ്രകാശം ചെയ്തു. സേവ്യര്‍ പുല്പ്പാട്ടിെൻറ അരങ്ങിലൂടെ ഒരു യാത്ര, ഫ്രാന്‍സിസ് ടി. മാവേലിക്കരയുടെ ഒരു നാഴിമണ്ണ്, പ്രഫ. സാവിത്രി ലക്ഷ്മണെൻറ നാടകത്തിെൻറ നാട്ടില്‍, എ. ശാന്തകുമാറിെൻറ ആറ് നാടകങ്ങള്‍, എം.എന്‍. വിനയകുമാറിെൻറ മറിമാന്‍കണ്ണി, സി.എന്‍. ശ്രീവത്സെൻറ അന്വേഷണ വഴിയില്‍ ജി. ശങ്കരപ്പിള്ള, എ.കെ. പുതുശ്ശേരിയുടെ ആര്‍ട്ടിസ്റ്റ് പി.ജെ. ചെറിയാന്: നാടകലോകത്തെ ധ്രുവനക്ഷത്രം, ഡോ. എ.കെ. നമ്പ്യാരുടെ നാടകപ്രപഞ്ചം എന്നീ പുസ്തകങ്ങളാണ് പ്രകാശനം ചെയ്തത്.
ചൊവ്വാഴ്ച രാവിലെ പത്തിന് സൗപർണിക തിരുവനന്തപുരത്തിെൻറ ഇതിഹാസവും വൈകീട്ട് അഞ്ചിന് കണ്ണൂര്‍ നാടകസംഘത്തിെൻറ കുമാരനാശാനും ചണ്ഡാലഭിക്ഷുകിയും അരങ്ങില്‍ എത്തും. കോവിഡ് നിബന്ധനകള്‍ നിലനില്‍ക്കുന്നതിനാല്‍ 250 പേര്‍ക്കാണ് പ്രവേശനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.