യൂസഫ് അലി സാർ, നാടകത്തിനായി ഒരു തീയറ്റർ അനുവദിക്കണം,സർക്കാരിനോട് പറഞ്ഞ് മടുത്തെന്ന് ഹരീഷ് പേരടി

ഒരു തീയറ്റർ നാടകത്തിനായി അനുവദിക്കണമെന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ.യൂസഫലിയോട് ആവശ്യപ്പെട്ട് നടന്‍ ഹരീഷ് പേരടി. തൃശൂരില്‍ നടക്കുന്ന അന്താരാഷ്ട്രനാടകമേളയിലെ തിരക്കിന്റെ വിഡിയോ പങ്കുവച്ചാണ് അദ്ദേഹത്തിന്റെ അപേക്ഷ. സർക്കാർ സംവിധാനങ്ങളോടൊക്കെ പറഞ്ഞു മടുത്ത സാഹചര്യത്തിലാണിത് ആവശ്യപ്പെടുന്നതെന്നും ഹരീഷ് എഴുതുന്നു.

​ഫേസ് ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം:

പ്രിയപ്പെട്ട M.A.യുസഫലി സാർ..തൃശ്ശൂരിൽ നടക്കുന്ന അന്താരാഷ്ട്ര നാടക മേളയിൽ ടിക്കറ്റെടുത്ത് നാടകം കാണാൻ നിൽക്കുന്നവരാണ് ഈ ജനക്കൂട്ടം..താങ്കളുടെ ലുലുവിൽ ഒരു തിയ്യറ്റർ നാടകത്തിനായി തുറന്നിട്ടാൽ കുടുംബസമേതം ജനങ്ങൾ ടിക്കറ്റെടുത്ത് നാടകം കാണാൻ വരും...സർക്കാർ സംവിധാനങ്ങളടൊക്കെ പറഞ്ഞു മടത്തു...ഇനിയും നാണം കെടാൻ വയ്യാ..അതുകൊണ്ട് പറയുകയാണ്..സിനിമക്ക് വേദി കൊടുക്കുന്നതുപോലെ പൂർണ്ണമായും കച്ചവടത്തിന്റെ എല്ലാ വിധ ഒരുക്കങ്ങളോടെയും നാടകത്തിനും വേദിയൊരുക്കു...ഇത് ലാഭത്തോടൊപ്പം നല്ല കലക്കുള്ള വേദിയൊരുക്കലുമാവും...പരിഗണിക്കുക ...🙏🙏🙏❤️❤️❤️

Tags:    
News Summary - Harish Peradi Facebook post

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.