ഷാ​ർ​ജ പു​സ്ത​കോ​ത്സ​വം സ​ന്ദ​ർ​ശി​ക്കാ​ൻ എ​ക്സ്​​പോ സെ​ന്‍റ​റി​ലെ​ത്തി​യ​വ​ർ  

ഷാർജയിലേക്ക് പുസ്തക പ്രേമികളുടെ ഒഴുക്ക്

ഷാർജ: അന്താരാഷ്ട്ര പുസ്തകോത്സവം നാല് ദിനം പിന്നിട്ടപ്പോൾ ഷാർജയിലേക്ക് പുസ്തക പ്രേമികളുടെ ഒഴുക്ക്. ആദ്യ നാല് ദിനങ്ങളിലായി പതിനായിരക്കണക്കിന് സന്ദർശകരാണ് മേള സന്ദർശിച്ചത്.പ്രമുഖർ എത്തുന്ന വരും ദിനങ്ങളിൽ കൂടുതൽ സന്ദർശകർ എത്തുമെന്നാണ് വിലയിരുത്തൽ. 15 ലക്ഷത്തോളം പുസ്തകങ്ങളുമായാണ് ഷാർജ പുസ്തകോത്സവം വിരുന്നെത്തിയിരിക്കുന്നത്. റൈറ്റേഴ്സ് ഫോറത്തിൽ പ്രകാശനം ചെയ്യുന്ന പുസ്തകങ്ങളിൽ ഭൂരിപക്ഷവും മലയാളികളുടേതാണ്. എഴുത്തുകാരുടെ സൗഹൃദം പുതുക്കുന്ന വേദികൂടിയാണ് ഷാർജ പുസ്തകോത്സവം.

ഇറ്റലിയാണ് അതിഥി രാജ്യമെങ്കിലും കേരളത്തിൽ നിന്നടക്കം ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ എഴുത്തുകാരാണ് കൂടുതൽ സജീവം.മേളയിലെ പരിപാടികളും സജീവമായിട്ടുണ്ട്. 1047 പരിപാടികളാണ് ആകെ നടക്കുന്നത്. 57 രാജ്യങ്ങളിലെ 129 അതിഥികൾ പങ്കെടുക്കുന്നുണ്ട്. കുട്ടികൾക്കായി പ്രത്യേക മേഖലയും ഒരുക്കിയിട്ടുണ്ട്. അവധി ദിനങ്ങളായതിനാൽ കഴിഞ്ഞ രണ്ട് ദിവസം നിരവധി കുട്ടികളാണ് ഇവിടേക്ക് എത്തിയത്. ഇന്നായിരിക്കും കൂടുതൽ വിദ്യാർഥികൾ കുടുംബ സമേതം എത്തുക.

പ്രവൃത്തി ദിനങ്ങളിൽ സ്കൂളുകളിൽ നിന്ന് നേരിട്ട് കുട്ടികളെ എത്തിക്കും. കുട്ടികൾക്കായി 623 പരിപാടികൾ അരങ്ങേറും. പുസ്തകോത്സവത്തിലേക്ക് ആദ്യമായി എത്തിയ ഫിലിപ്പൈൻ സമൂഹത്തിന്‍റെ സാന്നിധ്യവും ശ്രദ്ദേയമാണ്. ഇന്നും നാളെയും നാഷനൽ ലൈബ്രറി ഉച്ചകോടി നടക്കുന്നുണ്ട്. എട്ട് മുതൽ 10 വരെ ഇന്‍റർനാഷനൽ ലൈബ്രറി കോൺഫറൻസും നടക്കും. ഇന്ന് സുനിൽ പി. ഇളയിടം മേളയിലെത്തും.

നവംബർ 10നാണ് നടൻ ജയസൂര്യ എത്തുക.ഒപ്പം സംവിധായകൻ പ്രജേഷ് സെന്നുമുണ്ടാകും. 12ന് ജോസഫ് അന്നംക്കുട്ടി ജോസ്, 13ന് സി.വി. ബാലകൃഷ്ണൻ എന്നിവരും പങ്കെടുക്കും.ഉഷ ഉതുപ് തന്‍റെ ആത്മകഥയുമായി നവംബർ 12ന് ആരാധകരുമായി സംവദിക്കാൻ എത്തും. 11ന് ഷെഫ് അനഹിത ധോണ്ടി എന്നിവരും പുസ്തക മേളയിൽ ഇന്ത്യയെ പ്രതിനിധീകരിച്ചെത്തും.

Tags:    
News Summary - Book lovers flock to Sharjah

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-17 07:45 GMT
access_time 2024-11-07 04:55 GMT